HOME
DETAILS
MAL
ഇന്ത്യയുടെ യു.എന്‍ രക്ഷാസമിതി അംഗത്വം: നിക്കി ഹാലെ ഉന്നയിക്കും
backup
August 04 2017 | 23:08 PM
വാഷിങ്ടണ്‍: ഇന്ത്യക്ക് യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കുന്നത് സംബന്ധിച്ച് അമേരിക്ക പ്രമേയം കൊണ്ടുവരും. ഐക്യരാഷ്ട്രസഭയിലെ യു.എന്‍ അംബാസഡറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെയാണ് പ്രമേയം കൊണ്ടുവരികയെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് ഹെതര്‍ നുവര്ട് പറഞ്ഞു. ഒരു ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദര്‍ശനം സ്നേഹനിര്‍ഭരമായിരുന്നു. മോദിക്ക് ആതിഥ്യം നല്‍കിയത് പ്രസിഡന്റ് ട്രംപ് ആസ്വദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യു.എസ് സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇന്ത്യയും യു.എസും ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിനായി യു.എസ് വാദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."