HOME
DETAILS
MAL
മൂന്നു ഇന്ത്യന്‍ വംശജരെ ട്രംപ് നിര്‍ണായക സ്ഥാനങ്ങളില്‍ നിയമിച്ചു
backup
August 04 2017 | 23:08 PM
വാഷിങ്ടണ്‍: മൂന്ന് ഇന്ത്യന്‍ വംശജരെ ട്രംപ് നിര്‍ണായക സ്ഥാനങ്ങളില്‍ നിയമിച്ചു. ബൗദ്ധിക സ്വത്തുക്കളുടെ ഉപദേഷ്ടാവ് അടക്കമുള്ള പ്രധാന പദവികളിലേക്കാണ് നിയമനം. ഇന്നലെ ചേര്‍ന്ന സെനറ്റ് യോഗം ഏകകണ്ഠമായാണ് ഇവരെ തെരഞ്ഞെടുത്തത്.
ഫെഡറല്‍ എനര്‍ജി റഗുലേറ്ററി കമ്മിഷന് അംഗമായി നീല്‍ ചാറ്റര്‍ജി, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി എന്‍ഫോഴ്സ്മെന്റ് കോ ഓര്‍ഡിനേറ്ററായി വിശാല്‍ ആമിന്, പെറുവിലെ യു.എസ് അംബാസഡറായി കൃഷ്ണ ഉര് എന്നിവരെയാണ് തെരഞ്ഞെടുത്തത്. നിക്കി ഹാലെയ്ക്ക് ശേഷം യു.എസിന്റെ അംബാസഡറാകുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജനാണ് കൃഷ്ണ ഉര്. സൗത്ത് കരോലിനില്‍ രണ്ടുതവണ ഗവര്‍ണറായതിന് ശേഷമായിരുന്നു നിക്കി ഹാലെ യു.എസിന്റെ അംബാസഡറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."