സമാധാനം പുലരാന്‍; കണ്ണൂരില്‍ അക്രമങ്ങള്‍ ഒഴിവാക്കാന്‍ സി.പി.എം- ബി.ജെ.പി ധാരണ
കണ്ണൂര്‍: മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ഉഭയകക്ഷി സമാധാനയോഗത്തിനു പിന്നാലെ അക്രമങ്ങള്‍ ഒഴിവാക്കാന്‍ കണ്ണൂരില്‍ നടന്ന സി.പി.എം - ബി.ജെ.പി, ആര്.എസ്.എസ് ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണ. പയ്യാമ്പലം ഗസ്റ്റ്ഹൗസില്‍ വെച്ചാണ് യോഗം നടന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സി.പി. എംനേതാക്കളും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി, ആര്.എസ്. എസ് സംഘവുമാണ് ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുത്തത്.
ഇനി ഒരു തുളളി ചോര വീഴാതിരിക്കാനുളള പ്രവര്‍ത്തനമാണ് വേണ്ടതെന്നും സമാധാനവും ശാന്തിയും ഉണ്ടാകാന്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് യോഗത്തിനു ശേഷം അറിയിച്ചു.
പ്രശ്നങ്ങളുണ്ടായാല്‍ അതിനുമേല്‍ പ്രശ്നം ഉണ്ടാക്കരുതെന്നു നിര്‍ദേശം നല്‍കും. പയ്യന്നൂരിലും തലശേരിയിലും പ്രാദേശിക ഉഭയകക്ഷിയോഗം ചേരും. പത്തുദിവസത്തിനകം അണികളില്‍ ഈ ധാരണ എത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
നേരത്തെ തിരുവനന്തപുരത്തും കോട്ടയത്തും ഉഭയകക്ഷി ചര്‍ച്ച നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."