സമാധാനത്തിനായി ജനപക്ഷത്ത് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യം: പല്ലബ് സെന്‍ഗുപ്ത
തിരുവനന്തപുരം: സമാധാനത്തിനായി ജനപക്ഷത്ത് പ്രവര്‍ത്തിച്ച് രാജ്യത്തെ ശരിയിലേക്ക് നയിക്കേണ്ടത് അനിവാര്യമാണെന്ന് അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സമിതി (ഐപ്‌സോ) ദേശീയ പ്രസിഡന്റ് പല്ലബ് സെന്‍ഗുപ്ത. ഐപ്‌സോ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷത്തിനെതിരേ അക്രമം അഴിച്ചുവിട്ടും സമ്പദ്ഘടനയെ തകിടം മറിച്ചും ജുഡിഷ്യറിയില്‍ കൈകടത്തിയും രാജ്യത്തെ ജനജീവിതം മോദി സര്‍ക്കാര്‍ ദുസ്സഹമാക്കിയിരിക്കുകയാണെന്നും ഭിന്നിപ്പിക്കലിലൂടെ അക്രമങ്ങള്‍ അഴിച്ചുവിട്ട് ഹിന്ദുത്വ നയങ്ങള്‍ കൊണ്ടുവരാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സി.പി നാരായണന്‍, പ്രൊഫ.സി.ഉദയകല, ഡോ.ജനാര്‍ദന കുറുപ്പ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ആര്‍. അരുണ്‍കുമാര്‍, ബിനോയ് വിശ്വം എം.പി സംസാരിച്ചു.ഐപ്‌സോ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായി അഡ്വ.വി.ബി ബിനുവിനെയും എം.ബി രാജേഷിനെയും രക്ഷാധികാരികളായി ബിനോയ് വിശ്വം എം.പി, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, സെബാസ്റ്റ്യന്‍ പോള്‍, ഡോ.ഇക്ബാല്‍, സുനില്‍ പി.ഇളയിടം എന്നിവരെയും തിരഞ്ഞെടുത്തു. പ്രസീഡിയം അംഗങ്ങളായി സി.പി നാരായണന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡോ.ജനാര്‍ദ്ദന കുറുപ്പ് എന്നിവരെയും ട്രഷററായി അഡ്വ.എം.എ ഫ്രാന്‍സിസിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി സി.എസ് സുജാത, അഡ്വ.ജോയിക്കുട്ടി ജോസ്, സി.ഒ.ടി ഉമ്മര്‍, പ്രൊഫ.രമാകാന്തന്‍, ഡോ.എസ്.ഉദയകല, പി.എ രാജീവ് എന്നിവരെയും സെക്രട്ടറിമാരായി ഇ.വേലായുധന്‍, ഡോ.ശിവദാസ്, സി.ആര്‍ ജോസ്പ്രകാശ്, ബൈജു വയലത്ത്, എം.മോഹനന്‍ എന്നിവരെയും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."