ദലിത് പീഡനം: ചെന്നിത്തല മന്ത്രി ബാലന് കത്തുനല്‍കി
തിരുവനന്തപുരം: കേരളത്തില്‍ വര്‍ധിച്ചുവരുന്ന ദലിത് പീഡനങ്ങള്‍ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമ മന്ത്രി എ.കെ ബാലന് കത്തു നല്‍കി.
ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇതുവരെ ദലിത് വിഭാഗത്തില്‍ പന്ത്രണ്ടോളെ പേര്‍ കൊലചെയ്യപ്പെട്ടതായും 155 ദലിത് സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായതായും 853 ദലിത് പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായുമാണ് പുറത്തു വന്നിട്ടുള്ള കണക്കുകള്‍. ഇതിനര്‍ഥം ദലിതര്‍ക്കെതിരായ അതിക്രമം കേരളത്തില്‍ വല്ലാതെ വര്‍ധിക്കുന്നു എന്നാണ്. കണ്ണൂരിലെ കുട്ടിമാക്കൂലില്‍ രണ്ടു ദലിത് പെണ്‍കുട്ടികളെ കൈക്കുഞ്ഞിനോടൊപ്പം ജയിലിലടച്ചത് ഈ സര്‍ക്കാര്‍ അധികാരമേറ്റ ഉടനെയായിരുന്നു. കുറ്റ്യാടിയിലെ ആതിര എന്ന ദലിത് പെണ്‍കുട്ടി പൊലിസിന്റെ സദാചാര പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തു.
വാളയാറില്‍ ദലിത് വിഭാഗത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യേണ്ട അവസ്ഥ വന്നു. ഈ പീഡന പരമ്പരകള്‍ ഇപ്പോള്‍ വിനായകന്‍ എന്ന പാവം ദലിത് യുവാവിന്റെ ആത്മഹത്യയില്‍ എത്തിനില്‍ക്കുന്നു. ഇത്തരം സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുകയാണ്. ഇതു തടയാന്‍ നടപടി സ്വീകരക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."