അരലക്ഷം ഹാജിമാര്‍ പുണ്യഭൂമിയില്‍: മികച്ച ബസ്സുകള്‍, ഹാജിമാരുടെ മക്ക യാത്ര സുഖകരം
മക്ക: ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്കു കീഴിലുള്ള ഹാജിമാരില്‍ അര ലക്ഷത്തോളം പേര്‍ പുണ്യഭൂമിയിലെത്തി. ഡല്‍ഹി, ലക്‌നൗ, വാരാണസി, കൊല്‍ക്കത്ത, ശ്രീനഗര്‍, ഗുവാഹത്തി, ഗയ എന്നീ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഇപ്പോഴും മദീനയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം അരലക്ഷത്തോളം തീര്‍ഥാടകരാണ് പുണ്യഭൂമിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതില്‍ പതിനായിരത്തിലധികം തീര്‍ഥാടകര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
മദീനയില്‍ നിന്നും മക്കയിലേക്കുള്ള ഈ വര്‍ഷം സുഖകരമായാണ് പോകുന്നത്. കഴിഞ്ഞ വര്‍ഷം ചില പാളിച്ചകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഈ വര്‍ഷം മികച്ച സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കടുത്ത ചൂടിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ഇത് ഏറെ ആശ്വാസമാണ്. സഊദി പൊതുമേഖലാ സ്ഥാപനമായ സാപ്റ്റ്‌കോ, അല്‍ഖായിദ്, അല്‍ കര്‍ത്വസ് പുതിയ മോഡല്‍ ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്.
മക്കയില്‍ നിന്നും മദീനയിലേക്കുള്ള 450 ലേറെ ദൂരമുള്ള യാത്രയില്‍ മികച്ച സംവിധാനം ഹാജിമാരുടെ ക്ഷീണം കുറക്കാന്‍ ഏറെ സഹായകരമാകും. ഇതോടൊപ്പം ഓരോ ബസ്സിനൊപ്പവും ലഗേജുകള്‍ അയക്കാനായി വാനുകള്‍ അയയ്ക്കുന്നതും ഏറെ സഹായകരമാണ്. നേരത്തെ പലപ്പോഴും ബസ്സില്‍ യാത്ര ചെയ്യുന്ന ഹാജിമാരുടെ ലഗേജുകള്‍ ബസ്സില്‍ കൊല്ലാതെ വരുമ്പോള്‍ ഒഴിവുകളുള്ള ബസ്സുകളില്‍ കയറ്റുന്നത് മൂലം ലഗേജുകള്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ക്കും ഇതോടെ ആശ്വാസമായിട്ടുണ്ട്. ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥര്‍ക്കും സംവിധാനം ആശ്വാസമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."