'ഞാന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട്'; സംയുക്ത സമരത്തിനില്ലെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംയുക്ത പ്രക്ഷോഭത്തില്‍ സി.പി.എമ്മുമായി സഹകരിക്കാന്‍ ഇല്ലെന്ന നിലപാട് ആവര്‍ത്തിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യത്തില്‍ താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട്. അല്ലെങ്കില്‍ പാര്‍ട്ടി യോഗം ചേര്‍ന്ന് സഹകരിക്കാന്‍ തീരുമാനമെടുക്കണം. അതുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തിട്ടില്ല. വി.ഡി സതീശനെപ്പോലുള്ളവര്‍ക്ക് മറുപടി നല്‍കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സി.പി.എമ്മിന് ആത്മാര്‍ഥത ഇല്ല. ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമം. കൂത്തുപറമ്പില്‍ ജയിക്കാനായി കെ.ജി മാരാരെ പിണറായി സഹായിച്ചിട്ടുണ്ട്. ഉദുമയില്‍ കെ.ജി മാരാരെ പിന്തുണയ്ക്കാന്‍ പിണറായി പ്രവര്‍ത്തകരെ അയച്ചെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ, സംയുക്ത പ്രക്ഷോഭത്തെ എതിര്‍ത്ത കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് സങ്കുചിതമാണെന്ന് സി.പി.എം ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."