HOME
DETAILS

ഖത്തറില്‍ വിദേശികള്‍ക്ക് സ്ഥിരതാമസ രേഖ; കരട് നിയമത്തിനു മന്ത്രിസഭാ അംഗീകാരം

  
backup
August 05 2017 | 18:08 PM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95

 

ദോഹ: നിശ്ചിത യോഗ്യതയും അര്‍ഹതയുമുള്ള പ്രവാസികള്‍ക്ക് സ്ഥിരതാമസാനുമതി രേഖ (പെര്‍മനന്റ് റസിഡന്‍സി ഐഡന്റിഫിക്കേഷന്‍ കാര്‍ഡ്) നല്‍കുന്നത് സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. ബുധനാഴ്ച അമിരിദിവാനില്‍ അമീറിന്റെ അധ്യക്ഷതയിലായിരുന്നു മന്ത്രിസഭായോഗം ചേര്‍ന്നത്.
ഗള്‍ഫ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഖത്തറിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും അമീര്‍ വിശദീകരിച്ചു. പിന്നീട് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ പതിവുസെഷനിലാണ് വിദേശികള്‍ക്ക് സ്ഥിരം തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കുന്നതിനുള്ള കരട് നിയമം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്.
കരട് നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കപ്പെടുന്ന വിദേശികള്‍ക്കാണ് സ്ഥിരതാമസാനുമതി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത്. ആഭ്യന്തര മന്ത്രിയാകും തിരിച്ചറിയല്‍ കാര്‍ഡിന് അനുമതി നല്‍കുക.
നോണ്‍ ഖത്തരിയെ വിവാഹം കഴിച്ച ഖത്തരി സ്ത്രീയില്‍ ജനിക്കുന്ന കുട്ടികള്‍, രാജ്യത്തിന് വേണ്ടി നിസ്തുല സേവനം കാഴ്ചവെക്കുന്നവര്‍, രാജ്യത്തിന്റെ ആവശ്യത്തിനനുസരിച്ച് പ്രത്യേക ശേഷിയുള്ളവര്‍ എന്നിവര്‍ക്കാണ് സ്ഥിര താമസാനുമതി രേഖ നല്‍കുന്നത്. ഇത്തരത്തില്‍ സ്ഥിര ഐ.ഡി കാര്‍ഡ് ലഭിക്കുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങളും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം, ആരോഗ്യ പരിചരണം എന്നീ മേഖലകളില്‍ ഖത്തരികള്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങളാകും ഇവര്‍ക്കും ലഭിക്കുക. പൊതു സൈനിക, സിവില്‍ ജോലികളില്‍ ഖത്തരികള്‍ കഴിഞ്ഞാല്‍ അടുത്ത പരിഗണന സ്ഥിര താമസാനുമതി രേഖയുള്ളവര്‍ക്കായിരിക്കും.
മാത്രമല്ല സ്വത്തുക്കളില്‍ ഉടമസ്ഥാവകാശത്തിനും അനുമതിയുണ്ടാകും. ഖത്തരി പങ്കാളിയുടെ ആവശ്യമില്ലാതെ തന്നെ വാണിജ്യ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും അനുമതിയുണ്ട്. നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം മന്ത്രിസഭ പുറപ്പെടുവിക്കുന്ന എക്‌സിക്യൂട്ടീവ് തീരുമാനങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും ഈ വ്യവസ്ഥകള്‍ നടപ്പാക്കുക.
സ്ഥിരതാമസാനുമതി രേഖ അനുവദിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ സ്ഥിര കമ്മിറ്റി രൂപവത്കരിക്കും. പെര്‍മനന്റ് റെസിഡന്‍സി ഐ.ഡി.ഗ്രാന്‍ഡിങ് കമ്മിറ്റി എന്ന പേരിലാണ് കമ്മിറ്റി രൂപീകരിക്കുന്നത്. പാസ്‌പോര്‍ട്ട് സംബന്ധിച്ച 1993 ലെ 14ാം നമ്പര്‍ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള കരട് നിയമത്തിനുള്ള നടപടികളും മന്ത്രിസഭ സ്വീകരിച്ചു.
കരട് നിയമത്തിന് മേല്‍ ഉപദേശക സമിതിയുടെ ശുപാര്‍ശകള്‍ വിലയിരുത്തിയ ശേഷമാണ് നടപടികള്‍ കൈക്കൊണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സുരേന്ദ്രനെയും സംഘത്തെയും അടിച്ചുപുറത്താക്കി ചാണകവെള്ളം തളിക്കണം'; പാലക്കാട് ബി.ജെ.പിയുടെ അടിവേര് യു.ഡി.എഫ് മാന്തിയെന്ന് സന്ദീപ് വാര്യര്‍

Kerala
  •  19 days ago
No Image

മുണ്ടക്കൈ - ചൂരൽമല ദുരന്തം: കരട് പട്ടികയിൽ 500 ഗുണഭോക്താക്കൾ

Kerala
  •  19 days ago
No Image

Kerala Gold Rate: ഇന്നും കൂടി; 58,000 വും കടന്ന് സ്വര്‍ണവില

Kerala
  •  19 days ago
No Image

'ചെങ്കോട്ടയാണീ ചേലക്കര'; പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍; യു.ആര്‍ പ്രദീപിന് വ്യക്തമായ മുന്നേറ്റം

Kerala
  •  19 days ago
No Image

പാലക്കാട് നഗരസഭയില്‍ ലീഡ് പിടിച്ചെടുത്ത് രാഹുല്‍; ലീഡ് 5000 കടന്നു

Kerala
  •  19 days ago
No Image

വോട്ടെണ്ണല്‍ ദിനത്തിലും താരമായി 'ട്രോളി ബാഗ്'; പാലക്കാട് കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

Kerala
  •  19 days ago
No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  19 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  19 days ago
No Image

ദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി:  ഡോക്ടർക്കെതിരേ പൊലിസിൽ പരാതി 

Kerala
  •  19 days ago
No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  19 days ago