HOME
DETAILS
MAL
ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനും തോല്‍വിയിലേക്ക്
backup
December 23 2019 | 10:12 AM
റാഞ്ചി: അധികാരം നഷ്ടമായ ബി.ജെ.പിയ്ക്ക് ജാര്‍ഖണ്ഡില്‍ കനത്ത തിരിച്ചടിയായി മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനും തോല്‍വിയിലേക്ക്. ജംഷഡ്പൂര്‍ ഈസ്റ്റില്‍ മത്സരിച്ച മുഖ്യമന്ത്രി രഘുബര്‍ ദാസ് 4600 ലേറെ വോട്ടുകള്‍ക്കാണ് പിന്നിലായത്. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ സരയു റായിയാണ് രഘുബര്‍ ദാസിന് വെല്ലുവിളിയായത്.
8000 ത്തിലധികം വോട്ടുകള്‍ക്കാണ് സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ് ഗിലുവ പിന്നിലായത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ ശശിബ്ഹുസന്‍ സമദാണ് ചക്രധര്‍പുറില്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്.
81 അംഗ സഭയില്‍ 42 സീറ്റ് നേടിയ കോണ്‍ഗ്രസ്-ജെ.എം.എം മഹാസഖ്യം അധികാരത്തിലേറുമെന്ന് ഉറപ്പായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."