അഴിമതിയാരോപിതര് രാജിവച്ച് വിജിലന്‍സ് അന്വേഷണം നേരിടണം: മരക്കാര്‍ മാരായമംഗലം
വല്ലപ്പുഴ: നെല്ലായ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയര്‍മാനും രാജിവച്ച് വിജിലന്‍സ് അന്വേഷണം നേരിടണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം പറഞ്ഞു. നെല്ലായ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ജനാര്ദ്ദനന് നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ശബ്ദരേഖ യെ തുടര്‍ന്ന് യു.ഡി.എഫ് നേതൃത്വത്തില്‍ നടന്ന പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സ് അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് പ്രസിഡണ്ട് പറഞ്ഞ സ്ഥിതിക്ക് അടുത്ത പഞ്ചായത്ത് മെമ്പര്‍മാരുടെ ബോര്‍ഡില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രമേയം പാസാക്കാന്‍ സി.പി.എം മെമ്പര്‍മാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫ്. നെല്ലായ പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ കെ. രാജീവ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഇമ്പാനു വരേങ്ങല്‍, പി.പി വിനോദ് കുമാര്‍, എം.ടി.എ നാസര്‍, എം.വീരാന്‍ ഹാജി, പി.പി അന്‍വര്‍ സാദത്ത്, മാടാല മുഹമ്മദലി, മൂസ പെങ്ങാട്ടിരി, മേലാടയില്‍ വാപ്പുട്ടി, കളത്തില്‍ മാന, പി. ബാലകൃഷ്ണന്, ഹംസക്കുട്ടി മൗലവി, രവിചന്ദ്രന്‍ മാസ്റ്റര്‍, കെ. രായിന്‍, പി.ടി. സന്തോഷ്, ദീപക് കുമാര്‍, എം ചന്ദ്രപ്രഭ, സ്മിത മുല്ലപ്പറമ്പില്‍, ഹംസത്ത് മാടാല, മുഹമ്മദ് ഉമരി മാസ്റ്റര്‍, മൊയ്തീന് മാസ്റ്റര്‍, നാസര്‍ മാറുകര, എം.കെ.ഉനൈസ് മാരായമംഗലം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."