മരക്കൊമ്പില്‍ കുരുങ്ങിയ പരുന്തുകള്‍ക്ക് ഫയര്‍ഫോഴ്‌സും പൊലിസും തുണയായി
വടകര: പൊലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രണ്ടു പരുന്തുകളെ മരണത്തില്‍ നിന്നു രക്ഷിച്ചു. പൊലിസ് സ്റ്റേഷന്‍ വളപ്പിലെ പാലമരത്തില്‍ കുടുങ്ങിയ പരുന്തുകള്‍ക്കാണ് നിയമപാലകരും അഗ്നിശമനസേനയും രക്ഷകരായത്. മരത്തില്‍ കുടുങ്ങിയ പരുന്തുകളെ കിട്ടിയ അവസരം നോക്കി കാക്കകള്‍ ആക്രമിക്കുകയായിരുന്നു. പൊലിസ് സ്റ്റേഷന്‍ വളപ്പിലെ മരക്കൊമ്പുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയ പരുന്തുകള്‍ കുറേകക്കഴിഞ്ഞപ്പോഴേക്കും അവശരായി തൂങ്ങിനില്‍പ്പായി. പറക്കാനാവാതെ വന്നപ്പോള്‍ കാക്കകള്‍ ഓരോന്നായി പരുന്തുകളെ കൊത്തിവലിക്കാന്‍ തുടങ്ങി. പിന്നീടാണിത് പൊലിസുകാരുടെ ശ്രദ്ധയില്‍പെട്ടത്. ചലനമറ്റ അവസ്ഥയിലേക്ക് പരുന്തുകള്‍ നീങ്ങാന്‍ തുടങ്ങിയതോടെയാണ് പൊലിസ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിന്റെ സഹായം തേടിയത്. പഴങ്കാവില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് നീളമേറിയ വടി ഉപയോഗിച്ച് പരുന്തുകളെ കെണിയില്‍ നിന്ന് ശ്രദ്ധാപൂര്‍വം ഒഴിവാക്കിയെടുക്കുകയായിരുന്നു. കാക്കകളുടെ ആക്രമണത്തില്‍ നിന്നു മോചിതരായ പരുന്തുകള്‍ സ്റ്റേഷനു മുകളില്‍ വട്ടമിട്ട ശേഷം പറന്നകന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."