HOME
DETAILS
MAL
പെട്രോള്‍ പമ്പിലെ ക്രമക്കേട്; പ്രതിയെ കൈയോടെ പിടികൂടി
backup
December 14 2018 | 06:12 AM
തേഞ്ഞിപ്പലം: മേലെ ചേളാരിയില്‍ പെട്രോള്‍ പമ്പിലെത്തുന്നവരില്നിന്ന് പെട്രോള്‍ അടിക്കുന്നതായി വരുത്തിതീര്‍ത്ത് സ്ഥിരമായി പണംതട്ടുന്ന അന്യസംസ്ഥാന തൊഴിലാളിയെ ക്രമക്കേട് കണ്ട ഉപഭോക്താവ് തന്നെ കൈയോടെ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. വള്ളിക്കുന്ന് മണ്ഡലം ആം ആദ്മി പാര്‍ട്ടി വിവരാവകാശ പ്രവര്‍ത്തകനായ അബ്ദുല്‍ ജബ്ബാറാണ് നിലവില്‍ ഒട്ടനവധി പരാതികളുണ്ടായിരുന്ന ഈ വിഷയത്തില്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.20ന് നല്കിയ പരാതിയിലാണ് തേഞ്ഞിപ്പലം പൊലിസ് പെട്രോള്‍ പമ്പിലെത്തി പ്രതിയെ പിടികൂടിയത്. ഇക്കാര്യത്തില്‍ മാനേജ്മെന്റിനെ വിളിച്ചു വരുത്തി വിഷയത്തിന്റെ ഗൗരവം അറിയിച്ചതോടൊപ്പം പമ്പിനെതിരേ പലപ്പോഴായി ഉയര്‍ന്നുവന്ന പല വിഷയത്തിലും താക്കീതും നല്‍യിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."