ക്രിസ്മസ്-പുതുവത്സരം: നക്ഷത്രം, കേക്ക് വിപണി സജീവമായി
ഒലവക്കോട്: ഒരു ക്രിസ്മസ്-പുതുവത്സര കാലം കൂടി സമാഗതമായത്തോടെ നക്ഷത്രം, കേക്ക് വിപണി സജീവമായി. കാലത്തിനുസരിച്ച് പുതിയ മോഡലുകല്‍ വിപണി കീഴടക്കുമ്പോഴും പഴയ കടലാസു നക്ഷത്രത്തിനും ആവശ്യക്കാരേറെയാണ്. കടലാസുതാരങ്ങള്‍ ഓര്‍മയാകുന്ന കാലത്ത് എല്‍.ഇ.ഡി നക്ഷത്രങ്ങളാണ് താരങ്ങളാവുന്നത്.
എന്നാല്‍ എല്‍.ഇ.ഡി നക്ഷത്രങ്ങള്‍ക്ക് ആവശ്യക്കാരുണ്ടെങ്കിലും വിപണി പ്രതിവര്‍ഷം കുറയുന്നതായും വ്യാപാരികള്‍ പറയുന്നു. കാരണം കടലാസു നക്ഷത്രങ്ങള്‍ നേരത്തെ വര്‍ഷാവര്‍ഷം വാങ്ങിയിരുന്നിടത്ത് ഇപ്പോള്‍ ഒരുവര്‍ഷം വാങ്ങുന്ന എല്‍.ഇ.ഡി നക്ഷത്രം തന്നെ വരും വര്‍ഷങ്ങളിലും ഉപയോഗിക്കുന്നത് വിപണിയ്ക്ക് തിരിച്ചടിയാവുകയാണ്. കഴിഞ്ഞവര്‍ഷം പുലിമുരുകനാണ് വിപണിയില്‍താരമെങ്കില്‍ ഈ വര്‍ഷം ഒടിയനും കായംകുളം കൊച്ചുണ്ണിയുമാണ് താരകങ്ങള്‍. പേപ്പര്‍ സ്റ്റാറുകളായ ഒടിയനും കായംങ്കുളംകൊച്ചുണ്ണിയ്ക്കും 250-300 രൂപയാണ് വിലയെങ്കില്‍ 190 രൂപയാണ് പുലിമുരുകന്റെ റേറ്റിംഗ്.
ഈ സ്റ്റാറുകള്‍ക്കു പുറമെ മുപ്പത്തഞ്ച് രൂപയുള്ള ചെറുതും വലുതുമായ സാധാരണനക്ഷത്രങ്ങളും വിപണിയിലുണ്ട്. എല്‍.ഇ.ഡി സ്റ്റാറുകള്‍ക്ക് നൂറു രൂപമുതല്‍ മേല്‍പ്പോട്ടാണ് വിലയെങ്കിലും 500-600 രൂപ വരെയുള്ള സ്റ്റാറുകളുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ എല്‍ ഇ ഡി സ്റ്റാറുകളില്‍ ഡിസൈനുകള്‍ മാറി മാറി വരുന്നതിനായി ഒപ്പം തൂക്കിയിരുന്ന കണ്ടന്‍സുകള്‍ ഇത്തവണ എല്‍.ഇ.ഡി സ്റ്റാറുകള്‍ക്കൊപ്പം അറ്റാച്ച് ചെയ്താണ് വിപണിയില്‍ എത്തുന്നത്. സ്റ്റാറുകള്‍ക്കു പുറമെ ക്രസ്മസ് ട്രീ, പുല്‍ക്കൂട്, അലങ്കാര വസ്തുക്കള്‍, തൊപ്പി എന്നിവയും വിപണിയില്‍ സജ്ജീവമാണ്.
200മുതല്‍ 300 രൂപവരെയുള്ള അലങ്കാരസാധനങ്ങള്‍ 25 മുതലും ലഭ്യമാണ്. രണ്ടടി മുതല്‍ പത്തടി വരെയുള്ള ക്രിസ്മസ് ട്രീകള്‍ക്ക് 175 മുതല്‍ 2500 വരെ വിലയുണ്ടെങ്കിലും നാലടിമുതല്‍ ഏഴടിവരെയുള്ള പൈന്‍ട്രീകളും വിപണി കീഴടക്കിയിരിക്കുകയാണ്. ഇതിനു പുറമെ ക്രിസ്മസ്-പുതുവത്സരത്തെ വരവേല്‍ക്കാന്‍് കേക്കു വിപണി സജീവമായി കഴിഞ്ഞു. നഗരത്തിലെ പ്രധാന ബേക്കറികളിലെല്ലാം കേക്കുകള്‍ തയ്യാറാക്കുന്നതിന്റെ തയ്യാറെടുപ്പാണ്. സൂപ്പര്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും കേക്കു വിപണി സജ്ജീവമായി കഴിഞ്ഞു.
പലവിധ രൂപത്തിലും വലുപ്പത്തിലുമുള്ള കേക്കുകള്‍ക്ക് വിലകൂടിയാലും ആവശ്യക്കാര്‍ കൂടുതലാണ്. 250 മുതല്‍ 2000 വരെയുള്ള മോഡല്‍ കേക്കുകള്‍ വരും ദിവസങ്ങളില്‍ വിപണിയില്‍ ലഭ്യമാണ്. ഇതിനു പുറമെ പ്രമുഖകമ്പനികള്‍ ക്രിസ്തുമസ്-പുതുവത്സര സീസണ്‍ പ്രമാണിച്ച് കേക്കുകള്‍ക്ക് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 2016-ല്‍ നോട്ടു നിരോധനവും 2017-ല്‍ ജി എസ് ടി യും ക്രിസ്തുമസ്- പുതുവത്സര വിപണിയെ ബാധിച്ചെങ്കിലും ഇത്തവണ മെച്ചപ്പെട്ട വ്യാപാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍ ജനകീയാവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."