കരോള്‍ ഗാനത്തിന് മാപ്പിളപ്പാട്ടിന്റെ ഈണം, പൗരത്വ ബില്ലില്‍ മുസ്ലിം ജനവിഭാഗത്തോട് ഐക്യപ്പെട്ട് ക്രിസ്തീയ ഗാനം വൈറലാകുന്നു
പത്തനംതിട്ട: പൗരത്വ വിഷയം ഇന്ന് മുസ്ലിംകളുടേതല്ല, മതേതര ഇന്ത്യയുടേതാണ്. ആദ്യമവര്‍ മുസ്ലിംകളെ തേടി വന്നെന്നേയുള്ളൂ. അതുകൊണ്ട് ഒറ്റയ്ക്കല്ല, ഒറ്റക്കെട്ടായി അതിനെതിരേ രംഗത്തുവരുമെന്ന സന്ദേശമുയര്‍ത്തുകയാണ് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയിലെ കുട്ടികളും. പൗരത്വ ഭേദഗതി ബില്ലിനെത്തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധം കനക്കുമ്പോള്‍ മുസ്ലിം ജനവിഭാഗത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇവര്‍ ആലപിച്ച ക്രിസ്തീയ കരോള്‍ ഗാനം വൈറലാകുകയാണ്.
മുസ്ലിം വേഷം ധരിച്ച ക്രിസ്തീയ വിശ്വാസികളായ 14 കുട്ടികളാണ് മാപ്പിളപ്പാട്ടിന്റെ ഈണത്തില്‍ കരോള്‍ ഗാനം ആലപിക്കുന്നത്. എട്ട് പെണ്‍കുട്ടികളും ആറ് ആണ്‍കുട്ടികളുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പത്തനംതിട്ട കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയിലെ ഗാനശ്രുശ്രൂഷ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
യുവജനസഖ്യത്തിന്റെ നേതൃത്വത്തിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. നൂറുകണക്കിനാളുകളാണ് ഈ ഗാനം ചെയര്‍ ചെയ്യുന്നത്. വേഷം കണ്ടാല്‍ മുസ്ലിം വിശ്വാസികളാണെന്നുതന്നെ തോന്നുമെങ്കിലും ക്രിസ്തീയ പള്ളിയിലെ കരോള്‍ ഗാനമാണെന്നതും ശ്രദ്ധേയമാണ്.
This is India, no one can stop the unity of our religions. Please see how these youngsters appeared in their X'mas carol service in solidarity with Indian Muslims and protest against CAA&NRC. This was part of their Christmas carol service in Marthoma Church, Kozhenchery, Kerala. pic.twitter.com/CQjHb4GULn
— Jijoy (@jijoy_matt) 25 December 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."