HOME
DETAILS
MAL
എ.ടി.എം കവര്‍ച്ച; പരിശോധന നടത്തി
backup
August 09 2016 | 18:08 PM
അമ്പലപ്പുഴ: തലസ്ഥാന നഗരിയില്‍ എ.ടി.എം കവര്‍ച്ച നടന്ന പശ്ചാത്തലത്തില്‍ അമ്പലപ്പുഴ യുടെ വിവിധ ഭാഗങ്ങളിലെ എ ടി എംകൗണ്ടറുകളില്‍ പോലീസ് പരിശോധന. എസ് ഐ കെ പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് എല്ലാ ബാങ്കുകളുടെയും എ ടി എം കൗണ്ടറുകളില്‍ പരിശോധന നടത്തിയത്. ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടന്നത്. ബാങ്കിന്റേതല്ലാത്ത ക്യാമറ ഉള്‍പ്പെടെയുളള മറ്റെന്തെങ്കിലും എ ടി എം കൗണ്ടറില്‍ ഉണ്ടോ എന്നാണ് പ്രധാനമായും പരിശോധന നടത്തിയത്. മറ്റു സുരക്ഷാസംവിധാനവും പോലീസ് പരിശോധിച്ചു. തിരുവനന്തപുരത്ത് ഏതാനും പേരുടെ പണം നഷ്ടപ്പെട്ടെങ്കിലും അമ്പലപ്പുഴയില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിട്ടില്ലെന്ന് പോലീസും ബാങ്ക് അധികൃതരുമറിയിച്ചു. എങ്കിലും വരും ദിവസങ്ങളില്‍ എ ടി എം കൗണ്ടറുകളില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."