HOME
DETAILS

റോഡ് ഉപരോധത്തില്‍ എം.ജി.എസ് നാരായണന്‍ അടക്കമുള്ളവര്‍ക്ക് പിഴ ശിക്ഷ, സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും കോടതി

  
Web Desk
December 26 2019 | 09:12 AM

manachira-vellimadkunnu-strike-mgs-narayanan-and-others-fined-26-12-19

കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാട് കുന്ന് റോഡ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ അടക്കമുള്ള 12 പേര്‍ക്ക് പിഴ ശിക്ഷ.1300 രൂപ പിഴയടക്കാനാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി വിധിച്ചത്.
എം.ജി.എസ്, നാരായണന്‍, തായാട്ട് ബാലന്‍, ഗ്രോവാസു തുടങ്ങിയവരടക്കമുള്ളവരാണ് പിഴയടക്കേണ്ടത്.
കോടതി വിധി അംഗീകരിക്കുന്നതായും എന്നാല്‍ സമരത്തില്‍ നിന്നു പിന്നോട്ടുപോകില്ലെന്നും എം.ജി.എസ് നാരായണന്‍ കോടതി വിധിയോട് പ്രതികരിച്ചു.
റോഡിന്റെ അശാസ്ത്രീയതകൊണ്ട് ഇവിടെ മരിച്ചവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഈ ശിക്ഷ വലിയകാര്യമല്ലെന്നും എം.ജി.എസ് പ്രതികരിച്ചു.

സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനുള്ള അവകാശം ആര്‍ക്കുമില്ല. എം.ജി.എസിനെപ്പോലുള്ളവര്‍ സമരത്തില്‍ ഉള്ളതുകൊണ്ടുമാത്രമാണ് പിഴ കുറച്ചതെന്നും കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രതിഷേധം ഇനി ആവര്‍ത്തിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ജൂലൈ 29നായിരുന്നു മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് അധികൃതരുടെ അനാസ്ഥക്കെതിരേ എം.ജി.എസിന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് നിയമ ഭേദഗതി: ഏകീകൃത പോർട്ടലിന്റെ നടപടികൾ വിജ്ഞാപനം ചെയ്ത് കേന്ദ്രം

National
  •  3 days ago
No Image

ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks

International
  •  3 days ago
No Image

ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം

National
  •  3 days ago
No Image

ഭിന്നശേഷി കുട്ടികളുടെ അധ്യാപനം: റിസോഴ്സ് ടീച്ചർമാരുടെ സ്ഥിരനിയമനം വൈകുന്നു

Kerala
  •  3 days ago
No Image

വിശേഷ ദിനങ്ങള്‍ക്കനുസരിച്ച് പ്രഖ്യാപിത അവധികളിൽ വേണം ക്രമീകരണം

Kerala
  •  3 days ago
No Image

ഡി.എൽ.എഡ് ഇളവിൽ വ്യക്തത വരുത്തി ഉത്തരവ് തുണയാവുക ആയിരത്തിലേറെ ഉദ്യോഗാർഥികൾക്ക്

Kerala
  •  3 days ago
No Image

തുടർചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

Kerala
  •  3 days ago
No Image

ഡോ. ഹാരിസിന്റെ ആരോപണങ്ങൾ: വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക്, തുടർനടപടികൾ ഉടൻ

Kerala
  •  3 days ago
No Image

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  4 days ago
No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  4 days ago