HOME
DETAILS

പൗരത്വ പ്രക്ഷോഭം ഇത്ര ശക്തമാകുമെന്നു പ്രതീക്ഷിച്ചില്ല, കേന്ദ്ര സര്‍ക്കാരില്‍ പ്രതിസന്ധി

  
backup
December 26, 2019 | 10:55 AM

citizen-ship-issue-central-govt-26-12-19

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്നുവരുന്ന പ്രക്ഷോഭങ്ങള്‍ എന്ത് വിലകൊടുത്തും അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അതേ സമയം പശ്ചിമബംഗാള്‍ ബി.ജെ.പിയിലുണ്ടായ എതിരഭിപ്രായവും സഖ്യക്ഷിയായ അകാലിദള്‍, എല്‍.ജെ.പി തുടങ്ങിയവരടക്കമുള്ളവരുടെ പ്രതിഷേധം എന്‍.ഡി.എയെ വിളറിപിടിപ്പിച്ചിരിക്കുകയാണ്. അത്തരം സാഹചര്യത്തില്‍ എങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യവും സര്‍ക്കാറിനെ കുഴക്കുന്നുണ്ട്.

എന്നാല്‍ പൗരത്വവിഷയത്തില്‍ 'ഇത്രയും വലിയ പ്രക്ഷോഭം ഉണ്ടാകുമെന്ന് മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തല്‍. ബി.ജെ.പിയിലെ മറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഇത്തരം പ്രതിഷേധം ഉണ്ടാകുമെന്ന് അറിയില്ലായിരുന്നുവെന്നും മത്സ്യകൃഷി വകുപ്പു സഹമന്ത്രി സഞ്ജീവ് ബലിയന്‍ പറഞ്ഞു. മുസാഫര്‍നഗറില്‍ നിന്നുള്ള എം.പിയാണ് സഞ്ജീവ് ബലിയന്‍.
അതേ സമയം പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്ന് ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായമുണ്ടെന്നാണ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു.

നിയമം പാസാക്കിയതിന് ശേഷം രാജ്യവ്യാപകമായ പ്രക്ഷോഭത്തില്‍ നിരവധിപ്പേരാണ് കൊല്ലപ്പെട്ടത്. കനത്ത നഷ്ടവുമുണ്ടായി. അക്രമങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്. ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം ഈ പ്രക്ഷോഭങ്ങളില്‍ ഇന്ത്യയില്‍ ഇതുവരെ 25പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഇതില്‍ ഉത്തര്‍പ്രദേശില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആണ്.

രണ്ടാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സമരങ്ങള്‍ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് അപ്പുറമാണ് എന്ന സൂചനയാണ് റോയിട്ടേര്‍സ് നല്‍കുന്നത്. ഇപ്പോള്‍ രാജ്യവ്യാപകമായ പ്രക്ഷോഭം തണുപ്പിക്കാന്‍ സഖ്യകക്ഷികളെയും പ്രതിപക്ഷത്തെയും സമീപിക്കാന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ആലോചിക്കുന്നു എന്ന് ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിപ്പോര് സാംസ്‌കാരിക അവകാശമല്ല, മൃഗങ്ങൾ തമ്മിലുള്ള പോര് നടത്തുന്നത് കുറ്റകരം; മദ്രാസ് ഹൈക്കോടതി

National
  •  14 days ago
No Image

ഏകദിനത്തിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച അഞ്ച് താരങ്ങൾ അവരാണ്: രവി ശാസ്ത്രി

Cricket
  •  14 days ago
No Image

ശാന്തമായ അന്തരീക്ഷവും മികച്ച സൗകര്യങ്ങളും; ദുബൈ ടൗൺ സ്ക്വയർ കുടുംബങ്ങളുടെ ഇഷ്ട കേന്ദ്രമായി മാറുന്നതിന് കാരണം ഇത്

uae
  •  14 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്

Kerala
  •  14 days ago
No Image

പി.എം ശ്രീ; പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം;  ഒരു മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് ബിനോയ് വിശ്വം, വൈകീട്ട് മാധ്യമങ്ങളെ കാണും

Kerala
  •  14 days ago
No Image

ധോണിയും കോഹ്‌ലിയും വീണു, മുന്നിൽ സച്ചിൻ മാത്രം; 35ാം വയസിൽ ഞെട്ടിച്ച് രോഹിത്

Cricket
  •  14 days ago
No Image

ഉംറ തീർത്ഥാടനം: യുഎഇയിൽ നിന്ന് പോകുന്നവർക്ക് റിട്ടേൺ ടിക്കറ്റ് നിർബന്ധം; നിയമം കർശനമാക്കി അധികൃതർ

uae
  •  14 days ago
No Image

ആന്ധ്രാ മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം: നിക്ഷേപകരെ ആന്ധ്രയിലേക്ക് ക്ഷണിച്ച് ചന്ദ്രബാബു നായിഡു; വിശാഖപട്ടണം ലുലു മാൾ 2028 ഡിസംബറിൽ

uae
  •  14 days ago
No Image

ഓസ്‌ട്രേലിയൻ പരമ്പരയിൽ അവസരമില്ല; മറ്റൊരു ടീമിനായി കളിക്കാനൊരുങ്ങി ഇന്ത്യൻ സൂപ്പർതാരം

Cricket
  •  14 days ago
No Image

യുഎഇയിലെ കണ്ടന്റ് ക്രിയേറ്റര്‍മാരുടെ ശ്രദ്ധയ്ക്ക്; ജനുവരി 31-നകം ലൈസന്‍സ് നേടണം

uae
  •  14 days ago