HOME
DETAILS
MAL
വധശിക്ഷയ്ക്കെതിരേ മുഷറഫ് അപ്പീല്‍ നല്കി
backup
December 27 2019 | 15:12 PM
ലാഹോര്‍: മുന്‍ പാക് പ്രസിഡന്റും സൈനികമേധാവിയുമായിരുന്ന പര്‍വേസ് മുഷറഫ് വധശിക്ഷയ്ക്കെതിരേ ലാഹോര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. പ്രത്യേക കോടതി ധൃതിപിടിച്ച് ശിക്ഷ വിധിക്കുകയായിരുന്നെന്നും വിധിന്യായം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പേരില്‍ ഈമാസം 17നാണ് പാകിസ്താനിലെ പ്രത്യേക കോടതി മുന്‍ പട്ടാള മേധാവിക്ക് വധശിക്ഷ വിധിച്ചത്. ഇതിനെ പാക് സൈന്യം വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."