ഒന്നര കിലോ കഞ്ചാവുമായി പ്രതി പൊലിസ് പിടിയില്‍
കോഴിക്കോട് ജില്ലയില്‍ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെയും അരീക്കോട് പൊലിസിനെ ആക്രമിച്ച കേസിലെയും പ്രതിയാണ് പിടിയിലായത്
മഞ്ചേരി: ഒന്നര കിലോ കഞ്ചാവുമായി പ്രതി മഞ്ചേരി കിഴക്കേതലയില്‍ ഇന്നലെ വാഹനസഹിതം പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. അരീക്കോട് പൂവ്വത്തിക്കല്‍ പൂളക്കായാലില്‍ അസീസ് എന്ന അറബി അസീസാ(34)ണ് പിടിയിലായത്. കഴിഞ്ഞ ദിവസം അരീക്കോട്ട് 1.250 കിലോ കഞ്ചാവുമായി സമജ് എന്നയാളെ പൊലിസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കഞ്ചാവിന്റെ മൊത്തവിതരണക്കാരനായ അസീസിനെ കുറിച്ച് പൊലിസിനു വിവരം ലഭിച്ചത്.
ജില്ലയിലെ മലപ്പുറം, കോട്ടക്കല്‍ മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, തിരൂര്‍, തിരൂരങ്ങാടി, നിലമ്പൂര്‍ എന്നീ സ്റ്റേഷനുകളിലും, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളിലുമായി 20ലേറെ വഞ്ചനാ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പൊലിസ് പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലും അരീക്കോട് പൊലിസിനെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ആറു മാസം മുന്‍പ് മൂന്നുകിലോ കഞ്ചാവുമായി ഇയാള്‍ എക്‌സൈസ് വകുപ്പിന്റെ പിടിയിലായിരുന്നു. മൂന്നു മാസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയിരുന്നത്. തമിഴ്‌നാട്ടിലെ പഴനി, തേനി ,കമ്പം എന്നീ കേന്ദ്രങ്ങളില്‍ നിന്നാണ് ഇയാള്‍ ജില്ലയിലെക്കു കഞ്ചാവ് എത്തിക്കുന്നത്. കാലിക്കച്ചവടത്തിന്റെ മറപിടിച്ചാണ് കഞ്ചാവ് ജില്ലയിലേക്കു കൊണ്ടുവരുന്നത്. തമിഴ്‌നാട്ടിലെ മൊത്തവിതരണക്കാരെ കുറിച്ചും കേരളത്തില്‍ ഇയാള്‍ കഞ്ചാവ് എത്തിച്ചുല്‍കുന്നവരെ കുറിച്ചും പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്. വിദേശത്തെ അറബിയില്‍ നിന്നും സഹായം ലഭ്യമാക്കിതരാമെന്ന വാഗ്ദാനം നല്‍കി സ്ത്രീകളില്‍ നിന്നുംസ്വര്‍ണം തട്ടിയെടുക്കുന്ന ശൈലിയാണിയാള്‍ സ്വീകരിച്ചിരുന്നത്.ഇത്തരത്തില്‍ തട്ടിപ്പുനടത്തിയ 20ലേറെ കേസുകളാണ് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി പ്രതിക്കെതിരെയുള്ളതെന്നും പൊലിസ് പറഞ്ഞു. കഞ്ചാവ് വില്‍പനയില്‍ ഇയാള്‍ സജീവമായത് ഈയടുത്താണ്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി സി.ഐ ഷൈജു, എസ്.ഐ റിയാസ് ചാക്കീരി എന്നിവര്‍ നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. അന്വേഷണ സംഘങ്ങളായ അബ്ദുല്‍ അസീസ്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ്, സലീം, സജയന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."