HOME
DETAILS

തൊഴിലാളി കലാമേള: സമാപനം ഇന്ന്

  
backup
August 05 2017 | 20:08 PM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%95%e0%b4%b2%e0%b4%be%e0%b4%ae%e0%b5%87%e0%b4%b3-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%aa%e0%b4%a8%e0%b4%82-%e0%b4%87

ചേര്‍ത്തല: സി.ഐ.ടി.യു ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാതല  തൊഴിലാളി കലാമേളയ്ക്ക് ചേര്‍ത്തലയില്‍ തുടക്കമായി. മേളയില്‍ നൂറുകണക്കിന് തൊഴിലാളികളാണ് പങ്കെടുക്കുന്നത്.
സംഗീതത്തിന്റെയും നൃത്തത്തിന്റെയും കൂടാതെ അഭിനയത്തിന്റെയും ചിത്രകലയുടെയും  മാസ്മരികലോകം തൊഴിലാളികള്‍ക്ക് തെളിയിക്കുന്നതിനുള്ള മത്സരവേദിയായി മാറി കലാമേള.പ്രധാന വേദിയായ ചേര്‍ത്തല ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ കലാമേള ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. കെ. പ്രസാദ് അധ്യക്ഷനായി.
സി.ഐ.ടി.യു ജില്ലാസെക്രട്ടറി ആര്‍ നാസര്‍, സി.പി.എം ഏരിയ സെക്രട്ടറി കെ രാജപ്പന്‍ നായര്‍,  സംഘാടക സമിതി കണ്‍വിനര്‍ എന്‍.ആര്‍. ബാബുരാജ്. ഷേര്‍ളി ഭാര്‍ഗവന്‍ സംസാരിച്ചു. പ്രധാനവേദിയില്‍ ചലച്ചിത്ര-നാടകഗാന മത്സരമാണ് ആദ്യം നടന്നത്. തുടര്‍ന്ന് പ്രസംഗം, വിപ്ലവഗാനം, മാപ്പിളപ്പാട്ട് മത്സരങ്ങള്‍ നടന്നു.
രണ്ടാം വേദിയായ വുഡ്‌ലാന്‍ഡ്‌സ് ഓഡിറ്റോറിയത്തില്‍  കവിതാലാപനം, ലളിതഗാനം, നാടന്‍പാട്ട് മത്സരങ്ങളും മൂന്നാം വേദിയായ കെ.എസ്.ആര്‍.ടി.ഇ.എ ഹാളില്‍ കവിത, ലേഖനം, പോസ്റ്റര്‍, കാര്‍ട്ടൂണ്‍രചനാ മത്സരങ്ങളും നടന്നു.
ഇന്ന് പ്രധാനവേദിയില്‍ ഒപ്പന, സംഘനൃത്തം, മിമിക്രി, തിരുവാതിര, മുദ്രാവാക്യ അവതരണം, നാടോടിനൃത്തം, പ്രച്ഛന്നവേഷം, തെരുവുനാടകം മത്സരങ്ങള്‍ നടക്കും.
വൈകിട്ട് 6.30ന് പല്ലന കുമാരനാശാന്‍ സ്മാരക സമിതി ചെയര്‍മാന്‍ രാജീവ് ആലുങ്കല്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി ചിത്തരഞ്ജന്‍ സമ്മാനദാനം നിര്‍വഹിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago