പേര്യയിലും മാനന്തവാടിയിലും റെയ്ഞ്ചര്‍മാരെ നിയമിച്ചു
മാനന്തവാടി: നോര്‍ത്ത് വയനാട് വനം ഡിവിഷന് കീഴിലെ മാനന്തവാടി, പേര്യ റെയ്ഞ്ചുകളില്‍ ഓഫിസര്‍മാരെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വന്യമൃഗശല്യം രൂക്ഷമാകുമ്പോഴും ഈ രണ്ട് സ്ഥലങ്ങളിലും റെയ്ഞ്ചര്‍മാരുടെ കസേരകള്‍ ഒഴിഞ്ഞ് കിടക്കുന്നതായി സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തരമായി നിയമനം നടത്തിയത്. നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ റെയ്ഞ്ചര്‍ ട്രെയിനിയായിരുന്ന കെ.പി പ്രേം ഷമീറിനെയാണ് പേര്യ റെയ്ഞ്ചറായി നിയമിച്ചത്. നിലമ്പൂര്‍ ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ ജോലി ചെയ്തിരുന്ന ടി. സനല്‍ കുമാറിനെയാണ് മാനന്തവാടി റെയ്ഞ്ചറായി നിയമിച്ചത്. മാനന്തവാടി റെയ്ഞ്ചര്‍ ഏപ്രില്‍ 30നും പേര്യ റെയ്ഞ്ചര്‍ ജൂണ്‍ 30നും വിരമിച്ചതോടെയാണ് കസേരകള്‍ ഒഴിഞ്ഞ് കിടന്നത്. ബേഗൂര്‍ റെയ്ഞ്ചര്‍ക്ക് മാനന്തവാടിയുടെ ചുമതലയും സാമൂഹ്യ വനവല്‍ക്കരണ വിഭാഗം മാനന്തവാടി റെയ്ഞ്ചര്‍ക്ക് പേര്യയുടെ അധിക ചുമതലയിലായിരുന്നു ഉണ്ടായിരുന്നത്. വന്യമൃഗശല്യം രൂക്ഷമായ നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ പേര്യ, മാനന്തവാടി റെയ്ഞ്ചുകളില്‍ ഓഫിസര്‍മാരില്ലാത്തത് ഓഫിസ് പ്രവര്‍ത്തനങ്ങളെയും ഫീല്‍ഡിലെ പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണ വിഭാഗം അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് റെയ്ഞ്ചര്‍മാരെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."