HOME
DETAILS
MAL
ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ നടക്കില്ല: മമത
backup
December 28 2019 | 06:12 AM
കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ നിയമ ഭേദഗതിക്കുമെതിരേ നിലപാട് കടുപ്പിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. താന്‍ ജീവിച്ചിരിക്കുമ്പോള്‍ ബംഗാളില്‍ അവ നടപ്പാക്കില്ലെന്ന് ഇന്നലെ അവര്‍ വ്യക്തമാക്കി.
ബംഗാളില്‍ എന്‍.ആര്.സി നടപ്പാക്കണമെന്നും നടപ്പായാല്‍ തന്റെ വോട്ടുബാങ്ക് നഷ്ടപ്പെടുമെന്ന ഭയമാണ് മമതയ്ക്കെന്നും പ്രസ്താവിച്ച് സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനോടുള്ള പ്രതികരണത്തിലാണ് മമത നിലപാട് കടുപ്പിച്ചത്.
പൗരന്റെ അവകാശത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. രാജ്യത്തുനിന്നും ബംഗാളില്‍നിന്നും ഒരാളെയും പുറത്താക്കാന്‍ അനുവദിക്കില്ല. താന്‍ ജീവിച്ചിരിക്കുമ്പോള്‍ അതു നടക്കില്ലെന്നും ബംഗാളില്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കില്ലെന്നും അവര്‍ പറഞ്ഞു.
ബംഗാളില്‍ എന്‍.ആര്.സി കൊണ്ടുവന്നാല്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ടുബാങ്ക് നഷ്ടപ്പെടുമെന്നും അതാണ് അവര്‍ അതിനെ എതിര്‍ക്കാന്‍ കാരണമെന്നും സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."