HOME
DETAILS
MAL
വെളിയനാട് ബ്ലോക്ക് പഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടിസ്
backup
August 05 2017 | 21:08 PM
കുട്ടനാട് : വെളിയനാട് ബ്ലോക്ക് പഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും ഓഗസ്റ്റ് 16 ന് നടക്കും. ബുധനാഴ്ച 11 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വോട്ടെടുപ്പും ചര്‍ച്ചയും നടക്കും.
എല്‍.ഡി.എഫ്., കേരളാ കോണ്‍ഗ്രസ് (എം) അംഗങ്ങളായ ഏഴു പേരാണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. നലവില്‍ കോണ്‍ഗ്രസിന്റെ ഇ.വി. കോമളവല്ലിയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണയിലാണ് ഭരണം നടക്കുന്നത്.
കോണ്‍ഗ്രസിന് അഞ്ച്, സി.പി.എമ്മിനു നാല്, കേരളാ കോണ്‍ഗ്രസിന് മൂന്ന് എന്‍.സി.പിക്ക് ഒന്നു വീതവും സീറ്റുകളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."