HOME
DETAILS
MAL
ലോക കേരള സഭ ആഡംബരത്തിന്റെയും ധൂര്‍ത്തിന്റെയും പര്യായം രമേശ് ചെന്നിത്തല
backup
December 28 2019 | 11:12 AM
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലോക കേരള സഭ ആഡംബരത്തിന്റെയും ധൂര്‍ത്തിന്റെയും പര്യായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭ രണ്ടാം സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു.
ലോകകേരള സഭയ്ക്കു ശേഷം ബിസിനസ് സംരംഭം തുടങ്ങാന്‍ വന്ന രണ്ട് പേരാണ് ആത്മഹത്യ ചെയ്തത്. പ്രവാസികള്‍ക്ക് ഒരു സഹായവും ചെയ്തുകൊടുക്കാതെ അവരെ ആത്മഹത്യയിലേക്കും പ്രയാസങ്ങളിലേക്കും തള്ളിവിടുന്ന സര്‍ക്കാര്‍ ലോക കേരള സഭ നടത്തുന്നതില്‍ എന്ത് കാര്യമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു.
ഇതുകൊണ്ട് പ്രയോജനം ഉണ്ടാകുമെന്ന് കരുതിയവരെല്ലാം നിരാശരാണ്. അതുകൊണ്ട് തന്നെ ലോക കേരള സഭ യു.ഡി.എഫ് ബഹിഷ്കരിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."