വീട്ടു ജോലിക്കാരനെ കൊന്ന് കഷണങ്ങളാക്കി കിണറ്റില്‍ തള്ളി; വീട്ടുടമ കസ്റ്റഡിയില്‍
കിളിമാനൂര്‍ : വര്‍ഷങ്ങളായി വീട്ടില്‍ ജോലിക്കു നിന്നയാളെ കൊന്ന് കഷണങ്ങളാക്കി കിണറ്റില്‍ തള്ളി. കിണറ്റില്‍ നിന്നും മൃതദേഹം പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക്മാറ്റി.
വീട്ടുടമസ്ഥനെ പൊലിസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂര്‍ പാപ്പാല പുളിമ്പള്ളിക്കോണം പാലക്കുന്ന് കോളനിയില്‍ കൂലിപ്പണിക്കാരനായ രവി (55) ആണ് കൊല്ലപ്പെട്ടത്. പുളിമ്പള്ളിക്കോണം ഉഴുന്നുവിള വീട്ടില്‍ മണികണ്ഠന് എന്ന് വിളിക്കുന്ന യതിരാജി(65) നെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഉഴുന്നുവിള വീടിന്റെ കിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്. തലയും ഉടലും വേര്‍പെട്ട നിലയിലായിരുന്നു. വീടിനുള്ളില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി കിണറ്റില്‍ തള്ളുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കരിച്ചതായും സൂചനയുണ്ട്.
വീട്ടുകാരുമായി പിണങ്ങി കഴിയുന്ന രവി വര്‍ഷങ്ങളായി മണികണ്ഠന്റെ വീട്ടില്‍ ജോലിക്കു നില്‍ക്കുകയായിരുന്നു. സംഭവ സമയത്ത് യതിരാജിന്റെ ഭാര്യ സ്ഥലത്തില്ലായിരുന്നു. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് അവര്‍ തിരുവനന്തപുരത്തായിരുന്നു.
കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല. ആറ്റിങ്ങല്‍ ഡി വൈ എസ് പിയുള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി. വസന്തയാണ് രവിയുടെ ഭാര്യ. മക്കള്‍ മനു, മഞ്ജു .കിളിമാനൂര്‍ പൊലിസ് കേസ് എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."