സംഘ്പരിവാര്‍ വിതക്കുന്നത് സവര്‍ണ ഫാസിസത്തിന്റെ വിത്തുകള്‍: കെ.ഇ.എന്‍
വടകര: പശുരാഷ്ട്രീയം കേവലം ഭക്ഷണവിഷയമല്ലെന്നും അതു സംഘ്പരിവാര്‍ നിര്‍മിക്കുന്ന സവര്‍ണജാതി മേല്‍ക്കോയ്മയുടെ സൃഷ്ടിയാണെന്നും ഇടതു ചിന്തകന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു.
വടകരയില്‍ ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച പശുഭീകരതക്കെതിരേ ജനാധിപത്യ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷം സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സവര്‍ണ ജാതീയത പ്രത്യക്ഷത്തില്‍ വരാന്‍തുടങ്ങി. ഇതിനെതിരേ ശക്തമായ ചെറുത്തുനില്‍പ്പുകള്‍ ആവശ്യമാണ്. അതില്‍ ദളിതരും ന്യൂനപക്ഷങ്ങളും അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി.പി ബഷീര്‍ മാസ്റ്റര്‍ അധ്യക്ഷനായി. അഡ്വ. പി.എം സുരേഷ്ബാബു, അഡ്വ. ഇ.കെ നാരായണന്‍, സി.കെ സുബൈര്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കെ.കെ ബാബുരാജ്, പി.എം.എ ഗഫൂര്‍, മൊയ്തു മാസ്റ്റര്‍, റാഷിദ് കോട്ടക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."