കെ.പി.സി.സി ഭാരവാഹി സ്ഥാനത്തിരുന്ന് വിളിച്ചു പറയുന്നത് വിഡ്ഡിത്തങ്ങള്‍; മുല്ലപ്പള്ളിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ കടുത്ത വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കമ്മ്യൂണിസ്റ്റുകര്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റികൊടുത്തവരാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരേ പ്രതികരിക്കുകായയിരുന്നു അദ്ദേഹം.
മുല്ലപ്പള്ളിക്ക് സ്ഥലജല വിഭ്രാന്തി ബാധിച്ചിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ബഹുജന പ്രക്ഷോഭം വളര്‍ത്തിയെടുത്ത് ജനങ്ങളെയാകെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ അണിനിരത്തുക എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ അന്തിമ വിജയത്തിലേക്ക് നയിച്ചതെന്ന് ചരിത്രം പഠിച്ച ഏതൊരു വ്യക്തിക്കും ബോധ്യമുള്ളതാണെന്ന് കോടിയേരി പറഞ്ഞു.
ആ ചരിത്രത്തെയാണ് മുല്ലപ്പള്ളി തള്ളിപ്പറഞ്ഞിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ പാദസേവ ചെയ്തവരാണെന്ന പ്രയോഗം തിരുത്തി മാപ്പുപറയാന്‍ കെ.പി.സി.സിയുടെ അധ്യക്ഷന്‍ തയാറാകണം. കെ.പി.സി.സിയുടെ തലപ്പത്തിരുന്ന് ഇത്തരം വിഡ്ഡിത്തങ്ങള്‍ വിളിച്ചുപറയാന്‍ അദ്ദേഹത്തിന് നാണമില്ലെങ്കിലും ഉളുപ്പ് ബാക്കിയുള്ള കോണ്‍ഗ്രസുകാര്‍ ലജ്ജിച്ച് തലകുനിക്കണമെന്നും അദ്ദേഹം ഫേസബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചു.
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ അവിഭാജ്യ ഭാഗമായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍ എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. തൊഴിലാളികളുടെയും വിപ്ലവകാരികളുടെയും നേതൃത്വത്തില്‍ ബോംബെ, കല്‍ക്കത്ത, മദ്രാസ്,ലാഹോര്‍,ബനാറസ് തുടങ്ങിയ നഗരങ്ങളില്‍ കമ്യൂണിസ്റ്റു ഗ്രൂപ്പുകള്‍ രൂപം കൊണ്ടതും, റൗലറ്റു ആക്റ്റ്, ജാലിയന്‍ വാല ബാഗ് കൂട്ടക്കൊല, ബ്രിട്ടീഷുകാരുടെ ചൂഷണം, ക്രൂരത തുടങ്ങിയവയ്‌ക്കെതിരെ സോഷ്യലിസ്റ്റ് ആശയഗതി ഉള്‍ക്കൊണ്ട വിപ്ലവകാരികളുടെ നേതൃത്വത്തില്‍ നടന്ന തൊഴിലാളി ബഹുജന സമരങ്ങള്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതപ്പെട്ട ഏടുകളാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."