HOME
DETAILS
MAL
ഹര്‍ത്താല്‍: വണ്ടൂരില്‍ ഇനി കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍
backup
December 15 2018 | 06:12 AM
വണ്ടൂര്‍: വ്യാപാര വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയി കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍ മൂലം കച്ചവടക്കാര്‍ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ അനാവശ്യ ഹര്‍ത്താലുകളുമായി സഹകരിക്കേണ്ടതില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വണ്ടൂര്‍ യൂനിറ്റ് സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
അടിക്കടിയുണ്ടാവുന്ന കടയടപ്പ് കാരണം പ്രത്യേകിച്ച് ചെറുകിട വ്യാപാര മേഖലകളുടെ പൂര്‍ണ തകര്‍ച്ചക്ക് കാരണമാവുമെന്നും യോഗം വിലയിരുത്തി.
പ്രസിഡന്റ് മച്ചിങ്ങല്‍ അലവിക്കുട്ടി അധ്യക്ഷനായി. സെക്രട്ടറി സുബൈര്‍ കെ.എഫ്.സി, ട്രഷറര്‍ മുരളി കാപ്പില്‍, ഗഫൂര്‍ മൂയിക്കല്‍, പി.എം സലീം, സി.പി തോമസ് ഇ.പി ഷാജി യൂത്ത് വിങ് ഭാരവാഹികളായ പി.എ നാസര്‍, കെ. വിനു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."