രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമങ്ങള്‍ അസാനിപ്പിക്കണം: അരുണ്‍ ജെയ്റ്റ്ലി
തിരുവനന്തപുരം: അക്രമങ്ങള്‍ അസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാവണമെന്ന് ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലി. ഇതിനായുള്ള നിര്‍ദേശങ്ങള്‍ പാര്‍ട്ടി നേതൃത്വം അണികള്‍ക്ക് നല്‍കണം. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം.
എല്‍.ഡി.എഫ് ഭരണത്തില്‍ രാഷ്ട്രീയ അക്രമങ്ങള്‍ വര്‍ധിക്കുകയാണ്. ആക്രമ സംഭവങ്ങള്‍ നടക്കുമ്പോള്‍ പൊലിസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ അക്രമ സംഭവങ്ങള്‍ അഴിച്ചുവിടുന്നതിന് പിന്നില്‍ സി പി എം പ്രവര്‍ത്തകരാണ്. കൊല്ലപ്പെട്ടവരുടെ എണ്ണം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. രാഷ്ട്രീയ ആക്രമണങ്ങള്‍ക്ക് ഇരയായ സി.പി.എം പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാനും തയാറാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ആക്രമണത്തിനിരയായവര്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്.
തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര് എസ് എസ് പ്രവര്ത്തകന് രാജേഷിന്റെ വീട് സന്ദര്‍ശിക്കാനും രാജേഷ് അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനും ഇന്ന് രാവിലെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."