ബി.ജെ.പി ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം
തൃശൂര്‍: ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ടൗണില്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. കെ.എസ്.ആര്.ടി.സിയും സ്വകാര്യ ബസുകളും സര്‍വിസ് നടത്താതിരുന്നത് യാത്രക്കാരെ വലച്ചു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില കുറവായിരുന്നു.
ബി.ജെ.പി തൃശൂര്‍ നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ നടന്ന പ്രകടത്തിന് ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ജനറല്‍ സെക്രട്ടറി അഡ്വ. കെ.കെ. അനീഷ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
നടുവിലാല്‍ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം സ്വരാജ് റൗണ്ട് ചുറ്റി നടുവിലാലില്‍ സമാപിച്ചു.
ശബരിമല തീര്‍ഥാടകര്‍ക്ക് ആശ്വാസമായി ഡി.വൈ.എഫ്.ഐയുടെ ഭക്ഷണ വിതരണം
പുതുക്കാട്: അവിചാരിതമായി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വലഞ്ഞ ശബരിമല തീര്‍ഥാടകര്‍ക്ക് യുവാക്കളുടെ ഭക്ഷണ വിതരണം ആശ്വാസമായി.
ഡി.വൈ.എഫ്.ഐ നന്തിക്കര ഗേറ്റ്, മോസ്കോ യൂനിറ്റുകളാണ് വെള്ളിയാഴ്ച സൗജന്യ ഭക്ഷണ വിതരണം നടത്തിയത്. ദേശീയപാതയോരത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ നൂറോളം യാത്രക്കാര്‍ ഭക്ഷണം കഴിച്ചു.തമിഴ്നാട്, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകരും ദീര്‍ഘദൂര യാത്രക്കാരും ഇതര സംസ്ഥാന തൊഴിലാളികളും ഭക്ഷണംകഴിച്ചവരില് ഉണ്ടായിരുന്നു.ഡി.വൈ.എഫ്.ഐ ഭാരവാഹികളായ കെ.ടി സിജില്‍, പ്രതീഷ് പ്രേമന്, കെ.കെ.വിശാഖ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."