പശുക്കുട്ടികളെ ദത്തെടുക്കല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
അഞ്ചല്‍: മുന്‍ കാല സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന കന്നുകാലി വളര്‍ത്തല്‍ വീണ്ടും തിരികെ എത്തിക്കുവാന്‍ മില്‍മയുടെ അയ്യായിരം പശുകുട്ടികളെ ദത്തെടുക്കല്‍ പദ്ധതിയിലൂടെ സാധിക്കുമെന്ന് സംസ്ഥാന ക്ഷീരവികസന മന്ത്രി കെ. രാജു പറഞ്ഞു.
ചിലവിന് അനുസരിച്ച് ക്ഷീരകര്‍ഷകര്‍ക്ക് വരവ് ലഭിക്കാത്തതിനാല്‍ കന്നുകാലി വളര്‍ത്തലില്‍ നിന്നും പിന്നോട്ട് പോയ കര്‍ഷകരെ ഇത്തരം പദ്ധതികളിലൂടെ തിരിച്ചെത്തിക്കാന്‍ മില്‍മക്ക് കഴിയുന്നത് ഏറെ അഭിമാനകരമാണന്നും മന്ത്രി പറഞ്ഞു.
പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തതക്കായി 5000 പശുക്കുട്ടികളെ ദത്തെടുക്കാന്‍ മില്‍മ തിരുവനന്തപുരം യൂനിയന്‍ നടപ്പിലാക്കുന്ന 'സുരഭി' പദ്ധതിയുടെ ഉദ്ഘാടനം അഞ്ചല്‍ റോയല്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മില്‍മ തിരുവനന്തപുരം മേഖലാ യൂനിയന്‍ ചെയര്‍മാന്‍ കല്ലട രമേശ് അധ്യക്ഷനായി.
കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍. രാജന്‍, ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി. ജോസഫ്, മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ വി. വേണുഗോപാലക്കുറുപ്പ്, കെ. രാജശേഖരന്‍, എസ്. ഗീത, എസ്. അയ്യപ്പന്‍ നായര്‍, മാത്യു ചാമത്തില്‍, എസ്. ഗിരീഷ് കുമാര്‍, ലിസി മത്തായി, അഡ്വ.സദാശിവന്‍ പിള്ള, വി.വി വിശ്വന്‍, കരുമാടി മുരളി, ടി. സുശീല, അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് അംഗം ബി. സരോജദേവി, ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി. രവീന്ദ്രന്‍ പിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി പ്രശാന്ത്, ഗ്രാമപഞ്ചായത്ത് അംഗം വി. നന്ദകുമാര്‍, കൊല്ലം ഡയറി മാനേജര്‍ ജി. ഹരിഹരന്‍ എന്നിവര്‍ പ്രസംഗിച്ചു. നാലുമുതല്‍ ആറുമാസം വരെ പ്രായമുള്ള പശുക്കുട്ടികളെയാണ് ദത്തെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."