'കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 3,000 രൂപയാക്കി വര്‍ധിപ്പിക്കണം'
മണലൂര്‍: ബി.കെ.എം.യു മണലൂര്‍, കാരമുക്ക് വില്ലേജ് സമ്മേളനങ്ങള്‍ നടന്നു. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 3,000 രൂപയാക്കി വര്‍ധിപ്പിക്കുക, റേഷന്‍ കാര്‍ഡ് വിതരണത്തിലെ അപാകത പരിഹരിക്കുക, പാചക വാതക സബ്‌സിഡി നിലനിര്‍ത്തുക, കുടിശികയായി കിടക്കുന്ന അധിവര്‍ഷ ആനുകൂല്യം ഉള്‍പെടെയുള്ളവ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കാരമുക്ക് സമ്മേളനം സി.എന്‍ ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്തു. കസ്തൂര്‍ ഭായ് ദേവന്‍ അധ്യക്ഷയായി. മണലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീതാ ഗണേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ബി ഹരിദാസ്, വാര്‍ഡ് മെമ്പര്‍ ഷൈനി ദിനേഷ്, സി.പി.ഐ മണലൂര്‍ മണ്ഡലം സെക്രട്ടറി കെ.വി വിനോദന്‍, പി.എസ് ജയന്‍, ലോക്കല്‍ സെക്രട്ടറി ധര്‍മന്‍ പറത്താട്ടില്‍, സോണി ചുള്ളിയില്‍ സംസാരിച്ചു. സിന്ധു ശിവദാസ് രക്തസാക്ഷി പ്രമേയവും സുജാത ചന്ദ്രന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ക്ഷേമനിധിയില്‍ അംഗങ്ങളായ 160 പേര്‍ക്ക് അഞ്ച് കിലോ അരി വിതരണം ചെയ്തു. ഭാരവാഹികളായി സുമാ പങ്കജാഷന്‍ (പ്രസിഡന്റ്), കസ്തൂര്‍ ഭായ് ദേവന്‍, സി.എസ് പ്രേമന്‍ (വൈസ് പ്രസിഡന്റ്), സോണി ചുള്ളിയില്‍ (സെക്രട്ടറി), ഉഷാ സിദ്ധാര്‍ത്ഥന്‍, ബിജിത ഗിരിഷ് (ജോ സെക്രട്ടറി), സുജാത ചന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
മണലൂര്‍ വില്ലേജ് സമ്മേളനം ബി.കെ.എം.യു സംസ്ഥാന പ്രസിഡന്റ് എ.കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.കെ ചന്ദ്രന്‍ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി എസ്.എസ് ജയന്‍, പ്രസിഡന്റ് ഇ.വി മുഹമ്മദ്, സി.പി.ഐ.എല്‍.സി സെക്രട്ടറി രാഗേഷ് കണിയാംപറമ്പില്‍, ലളിത കൊച്ചുമോന്‍, കെ.കെ സെന്‍ സംസാരിച്ചു. ലത ശിവന്‍ രക്തസാക്ഷി പ്രമേയവും കുട്ടന്‍ചിറയത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഭാരവാഹികളായി പി.കെ ചന്ദ്രന്‍ (പ്രസിഡന്റ്), കുട്ടന്‍ചിറയത്ത് (വൈസ് പ്രസിഡന്റ്), കെ.കെ സെന്‍ (സെക്രട്ടറി), രമ്യ ബൈജു (ജോ. സെക്രട്ടറി), വാസന്തി അനില്‍ (ടഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."