മൂന്നുവര്‍ഷത്തിനകം കേരളം പച്ചക്കറി രംഗത്ത് സ്വയം പര്യാപ്തതയിലെത്തും: കൃഷി മന്ത്രി
വണ്ടൂര്‍: നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ മൂന്നുവര്‍ഷത്തിനകം കേരളം പച്ചക്കറി രംഗത്ത് സ്വയം പര്യാപ്തതയിലെത്തുമെന്ന് കൃഷിവകുപ്പ്മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. വണ്ടൂരില്‍ തുടങ്ങിയ ഹോര്‍ട്ടി കോര്‍പ്പിന്റെ ആദ്യ ജില്ലാ തല പച്ചക്കറി സംഭരണ വിതരണം കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോര്‍ട്ടി കോര്‍പ്പിന്റെ വരവോടെ ഇക്കുറി ഓണം പെരുന്നാള്‍ സീസണിലെ വിലക്കയറ്റത്തിനും പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണ, വിതരണ കേന്ദ്രങ്ങളുണ്ടായിരുന്നെങ്കിലും മലപ്പുറത്ത് ഇതാദ്യമായാണ് സ്ഥിരം കേന്ദ്രം സ്ഥാപിക്കുന്നത്. എ.പി അനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ഹോര്‍ട്ടി കോര്‍പ്പ് എം.ഡി ബാബു തോമസ് പദ്ധതി വിശദീകരിച്ചു.
ജില്ലാ കൃഷി ഓഫിസര്‍ ജയന്തി, ജില്ലാ പഞ്ചായത്തംഗം വി.സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ജുവൈരിയ, പഞ്ചായത്ത് പ്രസിഡന്റ് രോഷ്‌നി കെ. ബാബു, വൈസ് പ്രസിഡന്റ് എം.കെ നാസര്‍, പി.പി സധീര്‍, ജെ. ക്ലീറ്റസ്, കെ.എ ജബ്ബാര്‍, എസ്.കെ സുരേഷ്, രജത്, പി.ടി ഗീത, പഞ്ചായത്തംഗം കെ.പ്രഭാകരന്‍, കൃഷി ഓഫിസര്‍മാരായ കെ.നിസാര്‍, പി.എം മെഹറുന്നീസ, കെ.സുബൈര്‍ബാബു സംസാരിച്ചു.
പച്ചക്കറികള്‍ സൂക്ഷിക്കാന്‍ ശീതീകരിച്ച ഗോഡൗണുകള്‍ നിര്‍മിക്കും
പെരിന്തല്‍മണ്ണ: കേരളത്തിലെ പച്ചക്കറികള്‍ സൂക്ഷിക്കാന്‍ ശീതീകരിച്ച ഗോഡൗണുകള്‍ നിര്‍മിക്കുമെന്ന് മന്തി വി.എസ് സുനില്‍കുമാര്‍. കേരള കാര്‍ഷിക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന പച്ചക്കറി കൃഷി വികസന പദ്ധതിയിലൂടെ കാര്‍ഷിക രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയവര്‍ക്കുള്ള ജില്ലാതല പുരസ്‌കാര വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം 63 ലക്ഷം വീടുകളിലേക്ക് പച്ചക്കറി എത്തിക്കാനാവും. മൂന്നുവര്‍ഷം കൊണ്ട് സംസ്ഥാനം പച്ചക്കറിയില്‍ സ്വയം പര്യാപ്തമാവുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ കര്‍ഷകര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവയില്‍ നിന്നും 2016-17 വര്‍ഷത്തില്‍ അഭിനന്ദനാര്‍ഹമായ നേട്ടം കൈവരിച്ചവര്‍ക്കാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
ജൈവപച്ചക്കറി വിപണനത്തിനുള്ള സ്‌കൂട്ടറുകളുടെ താക്കോല്‍ദാനവും മന്ത്രി നിര്‍വഹിച്ചു. പെരിന്തല്‍മണ്ണ ഫുഡ് സ്റ്റോറീസ് ഓഡിറ്റോറിയത്തിയില്‍ നടന്ന ചടങ്ങില്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ അധ്യക്ഷനായി. പോഷക സമൃദ്ധ വിളകളുടെ തൈ വിതരണം നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലീമും നഗരങ്ങളില്‍ പച്ചക്കറി കൃഷി വ്യാപനത്തിനുള്ള ഗ്രോബാഗ് വിതരണം പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമണ്ണയും നിര്‍വഹിച്ചു. രാഷ്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍, വിവിധ പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍ സംസാരിച്ചു.
ജനവാസ കേന്ദ്രത്തില്‍ ഭീഷണിയായി വന്‍ ആല്‍മരം
പൂക്കോട്ടൂര്‍: ഇല്ല്യംപറമ്പില്‍ തിരക്കേറിയ പാതയോരത്ത് അപകടക്കെണിയായി ചിതലെടുത്ത വന്‍ ആല്‍ മരം ഭീഷണിയാകുന്നു. കുറച്ച് മുന്‍പ് ഇതിന്റെ വലിയ ഒരു ഭാഗം അടര്‍ന്നുവീണിരുന്നു. ആലിന് അരികിലൂടെ വൈദ്യുതി ലൈനും കടന്ന് പോകുന്നുണ്ട്. തൊട്ടടുത്തായി പി.കെ.എം.ഐ.സി സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്.
കുട്ടികള്‍ സ്‌കൂളിലേക്ക് നടന്നുപോയി നിമിഷങ്ങള്‍ക്കകമാണ് അന്ന് ഒരു ഭാഗം അടര്‍ന്നുവീണത്.
തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്. പിന്നീട് നാട്ടുകാര്‍ സംഘടിച്ച് വാര്‍ഡ് മെമ്പര്‍ നഫീസ പള്ളിയാളിയുടെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും തീരുമാനമൊന്നും ഉണ്ടായില്ല.
കാംപസുകളില്‍ സ്വതന്ത്ര ജനാധിപത്യം
സംരക്ഷിക്കണം: എം.എസ്.എഫ്
മലപ്പുറം: കോളജ് കാംപസ് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള സമയപരിധി അവസാനിച്ചിരിക്കെ പല കാംപസുകളിലും എസ്.എഫ്.ഐ പരാജയ ഭീതി മുന്നില്‍കണ്ട് അക്രമം അഴിച്ചുവിടകുയാണെന്ന് എം.എസ്.എഫ്. കാമ്പസുകളില്‍ സ്വതന്ത്ര ജനാധിപത്യം നടപ്പിലാക്കാന്‍ അധികൃതര്‍ തയാറാകണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു.
കൊണ്ടോട്ടി ഇ.എം.ഇ.എ, ഖിദ്മത്ത് കോളജ് തിരുന്നാവായ, പി.എസ്.എം.ഒ കോളജ് തുടങ്ങിയവിടങ്ങളില്‍ എം.എസ്.എഫ്, യു.ഡി.എസ്.എഫ് സ്ഥനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്വതന്ത്രവും സുതാരവ്യുമായി തെരഞ്ഞെടുപ്പ് നടന്നാല്‍ ഒരു കോളജിലും വിജയിക്കാനാകില്ലെന്ന ഭയത്താലാണ് എസ്.എഫ്.ഐ അക്രമത്തിനു മുതിരുന്നത്. ഇതിനെതിരേ വിദ്യാര്‍ഥി വിധിയെഴുത്തുണ്ടാകുമെന്നും പ്രവര്‍ത്തക സമിതി വിലയിരുത്തി.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കാംപസ് കൗണ്‍സിലിന് രൂപം നല്‍കി. നിഷാജ് എടപ്പറ്റ (ചെയര്‍മാന്‍), റിയാസ് പുല്‍പറ്റ (വൈസ് ചെയര്‍മാന്‍), അഷ്ഹര്‍ പെരുമുക്ക് (ജനറല്‍ കണ്‍വീനര്‍), കബീര്‍ മുതുപറമ്പ് (കോഡിനേറ്റര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. യൂസുഫ് വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. സാദിഖ് കൂളമഠത്തില്‍ അധ്യക്ഷനായി. ശരീഫ് വടക്കയില്‍, നിഷാദ് കെ. സലീം, കെ.എം ഫവാസ്, പി.കെ നവാസ്, നിയാസ് താനൂര്‍, സലാം മണലായ, സാദിഖ് ഒള്ളക്കന്‍, സാലിഹ് മാടമ്പി, മുറത്ത്, ഫാരിസ് പൂക്കോട്ടൂര്‍, സി.പി ഹാരിസ്, ഷബീബ് റഹ്മാന്‍, റാഷിദ് കോക്കൂര്‍, അഫ്‌സല്‍, എം.കെ.എം സാദിഖ്, ഖമറുസ്സമാന്‍ മൂര്‍ക്കത്ത്, ഹസൈനാര്‍ എം.വി, ഹകീം തങ്ങള്‍, ഷമീര്‍ എടയൂര്‍, ജൈയ്‌സല്‍, സിദ്ദീഖ് മാട്ടന്‍ സംസാരിച്ചു.
'വൃക്കരോഗികള്‍ക്കു സര്‍ക്കാര്‍ ആശുപത്രികളിലൂടെ മരുന്ന് നല്‍കണം'
മലപ്പുറം: ജില്ലയിലെ വൃക്കരോഗികള്‍ക്കു സര്‍ക്കാര്‍ ആശുപത്രികള്‍ മുഖേന മരുന്നുകള്‍ നല്‍കി സഹായിക്കണമെന്നു ജില്ലാപഞ്ചായത്ത് കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫയര്‍ സൊസൈറ്റി ആവശ്യപ്പെട്ടു. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിഡ്‌നി സൊസൈറ്റിയുടെ സഹായത്തോടെ സര്‍ക്കാര്‍ ആശുപത്രികളോടനുബന്ധിച്ചു സ്ഥാപിച്ചു രോഗികള്‍ക്കു സൗജന്യമായി ഡയാലിസിസ് നടത്തുന്ന യൂനിറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ജീവനക്കാരുടെ ശമ്പളവും ഉപകരണങ്ങളും നല്‍കുകയും വേണമെന്നും യോഗം ആവശ്യപ്പെട്ടു
ജനകീയ പിന്തുണയോടെ സ്ഥാപിക്കപ്പെട്ട ഡയാലിസിസ് യൂനിറ്റുകള്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രകളോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്നത്. ഇവയൊന്നും സര്‍ക്കാര്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ല. ജനകീയ സമിതികള്‍ പിരിവെടുത്താണ് ഇവ നടത്തുന്നത്. സൊസൈറ്റിക്കെതിരേയുണ്ടായ അപവാദ പ്രചാരണങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതിനുള്ള പ്രചാരണം നടത്താനും തീരുമാനിച്ചു.
ചെയര്‍മാന്‍ ഡോ. എം. അബ്ദുല്‍ മജീദ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഉമ്മര്‍ അറക്കല്‍, ഡോ. ബക്കര്‍ തയ്യില്‍, സലീം കുരുവമ്പലം, തറയില്‍ അബു, പി.പി അബൂബക്കര്‍, എ.കെ അബ്ദുല്‍ കരീം, വി.പി സാലിഹ് വളാഞ്ചേരി, പി. ഫൈസല്‍, കെ.എം ബഷീര്‍ നിലമ്പൂര്‍, വി.പി ഷാഹുല്‍ ഹമീദ്, അലി പത്തനാപുരം, ടി.കെ ജാബിര്‍, ഒ. ശമീര്‍, മുഹമ്മദലി വാഴയൂര്‍ സംസാരിച്ചു.
അങ്ങാടിപ്പുറം വെയര്‍ഹൗസ് ഗോഡൗണ്‍, ഓഫിസ് സമുച്ചയം തുറന്നു
പെരിന്തല്‍മണ്ണ: ഉത്സവാന്തരീക്ഷത്തില്‍ അങ്ങാടിപ്പുറം വെയര്‍ഹൗസ് ഓഫിസ്, ഗോഡൗണ്‍ സമുച്ചയം തുറന്നു. കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷനായി. കെ.എസ്.ഡബ്ല്യു.സി ചെയര്‍മാന്‍ വാഴൂര്‍ സോമന്‍, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമണ്ണ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഒ.കേശവന്‍, ജില്ലാ പഞ്ചായത്തംഗം ടി.കെ റഷീദലി, ബ്ലോക്കംഗം മായാവതി, വാര്‍ഡ് മെമ്പര്‍ യു, രവീന്ദ്രന്‍, പി.കെ കുഞ്ഞുമോന്‍, പി.രാധാകൃഷ്ണന്‍ മാസ്റ്റര്‍, കെ.പി.എ മജീദ്, കുന്നത്ത് മുഹമ്മദ്, കെ.പി സന്തോഷ്, വി.കെ മാധവന്‍, യു.നജ്മ സംസാരിച്ചു.
മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം
മലപ്പുറം നഗരസഭയില്‍ സര്‍വേ തുടങ്ങി
മലപ്പുറം: 'മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം ' കാംപയിന്റെ ഭാഗമായി മലപ്പുറം നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും ഗൃഹ സന്ദര്‍ശന സര്‍വേ ആരംഭിച്ചു. നഗരസഭയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍.എസ്.എസ് , സ്‌കൗട്ട് ആന്‍ഡ ഗൈഡ്‌സ്, സി.എസ്.എസ് വിദ്യാര്‍ഥികളാണ് സര്‍വേ നടത്തുന്നത്.
വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറിയിറങ്ങിയാണ് സര്‍വേ. മലപ്പുറത്ത് സെന്റ് ജമ്മാസ് കോണ്‍വന്റില്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍, ഷീമ സാലറ്റ് ജോര്‍ജ് , പി.ടി ഷബീബ്, ഇ. കെ. രഞ്ജിനി പങ്കെടുത്തു.
ചേളാരി ഐ.ഒ.സി പ്ലാന്റില്‍ വാതക ഫില്ലിങ് പുനരാരംഭിച്ചു
തേഞ്ഞിപ്പലം: ചേളാരി ഇന്ത്യന്‍ ഓയല്‍ കോര്‍പറേഷന്റെ പാചകവാതക ഫില്ലിങ് പ്ലാന്റില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നിലച്ച സണ്‍ഡേ ഫില്ലിങ് ഞായറാഴ്ച പുനരാരംഭിച്ചു. ഞായറാഴ്ച ആദ്യ ഷിഫ്റ്റില്‍ രണ്ട് കെറോസില്‍ സംവിധാനങ്ങളും പ്രവര്‍ത്തിച്ചു.
60 ലോഡ് ( 18240 )സിലിണ്ടറുകള്‍ എജന്‍സികളിലെക്ക് കയറ്റിയയച്ചു. മലബാര്‍ മേഖലയില്‍ പാചകവാതക വിതരണത്തിലുണ്ടായ സ്തംഭനം പൂര്‍ണമായും പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സണ്‍ഡേ ഫില്ലിങ് വീണ്ടും ആരംഭിച്ചത്.
ലേബര്‍ കമ്മിഷണറുടെ സാന്നിധ്യത്തിലുണ്ടാക്കിയ സേവനവേതന വ്യവസ്ഥകള്‍ക്ക് അനുസരിച്ചാണ് പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചത്. സി.ഐ.ടി.യു.വിഭാഗത്തില്‍പ്പെട്ട തൊഴിലാളികളാണ് ഞായറാഴ്ച ജോലിക്കെത്തിയത്. ഐ.എന്‍.ടി.യു.സി., ബി.എം.എസ്.തൊഴിലാളികള്‍ വിട്ടുനിന്നു.
ലേബര്‍ കമ്മിഷണര്‍ മുമ്പാകെയുണ്ടാക്കിയ കരാര്‍ ഏകപക്ഷീയമായ താന്ന് എന്നാരോപിച്ച് അവര്‍ കരാറില്‍ ഒപ്പിടാതെ വിട്ടുനിന്നു. ഇവര്‍ ഉന്നയിച്ച പല ആവശ്യങ്ങളും അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ വിട്ടുനിന്നത്.
സണ്‍ഡേ ഫില്ലിംഗുമായി സഹകരിക്കാത്തവര്‍ക്ക് ലോറി ഉടമകള്‍ പുതിയ വേതനം നല്‍കില്ല.
പൊലിസ് പട്രോളിങ്ങില്ല
പരപ്പനങ്ങാടിയില്‍
പൂവാലശല്യം രൂക്ഷം
പരപ്പനങ്ങാടി: നഗരസഭാപരിധിയിലെ ടൗണ്‍ കേന്ദ്രീകരിച്ചുള്ള സ്‌കൂള്‍ പരിസരങ്ങളില്‍ പൂവാലശല്യം രൂക്ഷമാകുന്നതായി പരാതി. വേണ്ട രീതിയിലുള്ള പൊലിസ് പെട്രോളിങ് ഇല്ലാത്തത് കാരണമാണ് പൂവാലശല്യം വര്‍ധിച്ചിരിക്കുന്നത്.
സംഘം ചേര്‍ന്നുള്ള യുവാക്കള്‍ സ്‌കൂള്‍ പരിസരത്ത് കറങ്ങിനടന്ന് പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നത് പതിവായിരിക്കുകയാണ്. വൈകിട്ട് സ്‌കൂള്‍ വിടുന്ന സമയത്താണ് ബൈക്കുകളില്‍ സ്‌കൂള്‍ പരിസരത്തും മറ്റും പൂവാലന്മാര്‍ എത്തി പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നത്. രാവിലെ ഏഴരക്ക് ട്യൂഷന് പോവുന്ന വിദ്യാര്‍ഥികളെ കാത്തും പൂവാലന്മാര്‍ അങ്ങാടികളില്‍ തമ്പടിക്കുന്നുണ്ട്.
പൂവാലന്മാര്‍ പെണ്‍കുട്ടികളെ കമന്റ് പറഞ്ഞ് ശല്യം ചെയ്യുകയാണ് . ദേഹോപദ്രവം ഏല്‍പ്പിക്കുന്ന സംഭവങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രവൃത്തികള്‍ വിദ്യാര്‍ഥിനികളില്‍ മാനസിക പ്രശ്‌നങ്ങള്‍ പോലും സൃഷ്ടിച്ചേക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍.
പഠനത്തില്‍ ശ്രദ്ധ കുറയാനും ഇത് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു. സ്‌കൂള്‍ വിട്ട് പോവുന്ന സമയത്ത് വിദ്യാര്‍ഥികള്‍ കാണുംവിധം ബൈക്കില്‍ അഭ്യാസപ്രകടനം നടത്തലും നിത്യസംഭവമാണ്.
സ്‌കൂളിലെ തന്നെ ആണ്‍കുട്ടികള്‍ പൂവാലന്മാര്‍ക്ക് പിന്തുണ നല്‍കുന്നതായും ആക്ഷേപമുണ്ട്. വിദ്യാര്‍ഥിനികളെ ശല്യം ചെയ്യുന്ന സാമൂഹ്യവിരുദ്ധന്മാര്‍ക്കെതിരേ പൊലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും രാവിലെയും വൈകിട്ടും പെട്രോളിങ് കാര്യക്ഷമമാക്കണമെന്നും രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
'ലൈഫ് ഭവന പദ്ധതി; ഭേദഗതി വരുത്താന്‍ അധികാരം നല്‍കണം'
വേങ്ങര: സര്‍ക്കാര്‍ ലൈഫ്ഭവന പദ്ധതി ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലെ അപാകതകള്‍ പരിഹരിക്കണമെന്ന് മണ്ഡലം മുസ്്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഗ്രാമസഭകള്‍ ചേര്‍ന്ന്് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനു പകരം കുടുംബശ്രീ പ്രവര്‍ത്തകരുടെ ലിസ്റ്റ് പ്രകാരം ഗുണഭോക്താക്കളെ നിശ്ചയിക്കുന്നത് കാരണം അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ല.
സര്‍ക്കാര്‍ നേരിട്ട് പഞ്ചായത്തുകള്‍ക്ക് നല്‍കിയ ലിസ്റ്റ് ഭേദഗതി വരുത്താന്‍ അധികാരം നല്‍കണമെന്നും ആവശ്യപ്പെട്ടു.
എം.എം.കുട്ടി മൗലവി അധ്യക്ഷനായി. ടി.കെ മൊയ്തീന്‍ കുട്ടി, പൂങ്ങാടന്‍ ഇസ്മാഈല്‍, പുളിക്കല്‍ അബൂബക്കര്‍, വി.എസ് ബഷീര്‍, എം.കെ അബ്ദുല്‍ മജീദ്, അടാട്ടില്‍ കുഞ്ഞാപ്പു, എന്‍.ടി ഷരീഫ്, ടി അബ്ദുല്‍ ഹഖ്, പി.എ.ജവാദ്, ടി.ടി ബീരാവുണ്ണി, പി.കെ അസ്‌ലു, എന്‍ മുഹമ്മദ് കുട്ടി, കടമ്പോട്ട് മൂസ, ഇ.കെ കുഞ്ഞാലി എന്നിവര്‍ സംസാരിച്ചു.
രണ്ട് അപകടങ്ങളില്‍
ഓട്ടോ ഡ്രൈവര്‍ക്ക് സാരമായ പരുക്ക്
വേങ്ങര: ടൗണ്‍ ചേറൂര്‍ റോഡ് ജങ്ഷന്‍, കണ്ണമംഗലം തോട്ടശ്ശേരിയറ എന്നിവിടങ്ങളിലെ രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ ഓട്ടോ ഡ്രൈവര്‍ക്ക് സാരമായ പരുക്ക്. ഇന്നലെ രാത്രി സംസ്ഥാനപാതയില്‍ കണ്ണമംഗലം തോടശ്ശേരിയറ ഇറക്കത്തില്‍ കുന്നുംപുറം ഭാഗത്തു നിന്ന് വന്ന ഓട്ടോയെ എതിര്‍ ദിശയില്‍ നിന്ന് വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ പുളിയംപറമ്പ് തോട്ടോളി കുഞ്ഞിമരക്കാറി(55)നെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ യാത്രികരായ പടപ്പറമ്പ് സ്വദേശികളെ നിസാര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വേങ്ങര ടൗണ്‍ ചേറൂര്‍ റോഡ് ജങ്ഷനില്‍ പുലര്‍ച്ചെ 6.30ന് പരപ്പനങ്ങാടിയിലേക്കു പോയ രശ്മി, ട്രാന്‍സ്‌പോര്‍ട്ട് ലോഫ്‌ളോര്‍ ബസുകള്‍ അപകടത്തില്‍ പെട്ടു. പ്രധാന ജങ്ഷനില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പൊലിസും നാട്ടുകാരും ചേര്‍ന്ന് വാഹനങ്ങള്‍ നിയന്ത്രിച്ചു.
പുരയിടത്തിലെ തെങ്ങിന് മുകളില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി
പള്ളിക്കല്‍: കാവുംപടിയിലെ തൊണ്ടിക്കോടന്‍ ഹമീദ് മാസ്റ്ററുടെ പുരയിടത്തിലെ തെങ്ങില്‍ നിന്ന് അഞ്ചു മീറ്ററിലധികം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. പുരയിടത്തില്‍ കണ്ട പാമ്പിനെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചതോടെ പാമ്പ് തെങ്ങില്‍ കയറുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നിലമ്പൂരില്‍ നിന്നു വനം വകുപ്പധികൃതരെത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പാമ്പിനെ പിടികൂടിയത്. ജനവാസ കേന്ദ്രത്തില്‍ പാമ്പിനെ കണ്ടെത്തിയതോടെ പ്രദേശവാസകള്‍ ആശങ്കയിലാണ്.
നിക്ഷേപ വായ്പാ പിരിവുകാരുടെ
രജിസ്ട്രാര്‍ ഓഫിസ് ധര്‍ണ നാളെ
വേങ്ങര: ഫീഡര്‍ കാറ്റഗറിയില്‍ പെടുത്തി മുന്‍കാല പ്രാബല്യത്തോടെ സര്‍വിസിലേക്ക് വിന്യസിപ്പിക്കുക, മിനിമം വേതനവും പ്രമോഷനും ഉറപ്പുവരുത്തുക, മറ്റു ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിക്ഷേപ വായ്പാ പിരിവുകാര്‍ക്കും അനുവദിക്കുക, സ്ഥിരപ്പെടുത്തല്‍ ഉത്തരവ് നിലവിലുള്ള മുഴുവന്‍ കലക്ഷന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി പോരായ്മകള്‍ പരിഹരിച്ച് നടപ്പാക്കുക, ഉത്സവകാല കാലബത്ത 10000 രൂപയായി വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ഡിപ്പോസിറ്റ് കലക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നാളെ രാവിലെ പത്തിന് മലപ്പുറം സഹകരണ രജിസ്ട്രാര്‍ ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തുന്നു.
അവലോകന യോഗത്തില്‍ വി സുധാകരന്‍ അധ്യക്ഷനായി. എം.കെ അലവിക്കുട്ടി, കെ ജിനേഷ്, കെ അബ്ദുനാസര്‍, ഉണ്ണീന്‍കുട്ടി, പ്രകാശ് കാവനൂര്‍, അഷ്‌റഫ് കടന്നമണ്ണ, എ നൗഷാദ്, സി ഫസീല എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സ്
പരിരക്ഷാ പദ്ധതിക്ക് തുടക്കമായി
കോട്ടക്കല്‍: പറങ്കിമൂച്ചിക്കല്‍ ജി.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി സി.ബി.ജി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പൊന്മള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മൊയ്തീന്‍ അധ്യക്ഷനായി. സുലൈമാന്‍ മേല്‍പ്പത്തൂര്‍ വിഷയാവതരണം നടത്തി. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എ റഹ്മാന്‍, വാര്‍ഡ് കൗണ്‍സിലര്‍ അത്തിമണ്ണില്‍ ഹംസ, വി മുസ്തഫ, കെ കുഞ്ഞഹമ്മദ്, ഹംസക്കുട്ടി, മുഹമ്മദ് മാസ്റ്റര്‍, ക്ലബ്ബ് ചെയര്‍മാന്‍ സലീം ചേനങ്ങാടന്‍, എം.പി മൊയ്തീന്‍ സംസാരിച്ചു.
ചടങ്ങില്‍ സ്‌കോളര്‍ഷിപ്പ് നേടിയവര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടന്നു.
'വൃക്കരോഗികള്‍ക്കു സര്‍ക്കാര്‍
ആശുപത്രികളിലൂടെ മരുന്ന് നല്‍കണം'
മലപ്പുറം: ജില്ലയിലെ വൃക്കരോഗികള്‍ക്കു സര്‍ക്കാര്‍ ആശുപത്രികള്‍ മുഖേന മരുന്നുകള്‍ നല്‍കി സഹായിക്കണമെന്നു ജില്ലാപഞ്ചായത്ത് കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫയര്‍ സൊസൈറ്റി ആവശ്യപ്പെട്ടു. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിഡ്‌നി സൊസൈറ്റിയുടെ സഹായത്തോടെ സര്‍ക്കാര്‍ ആശുപത്രികളോടനുബന്ധിച്ചു സ്ഥാപിച്ചു രോഗികള്‍ക്കു സൗജന്യമായി ഡയാലിസിസ് നടത്തുന്ന യൂനിറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ജീവനക്കാരുടെ ശമ്പളവും ഉപകരണങ്ങളും നല്‍കുകയും വേണമെന്നും യോഗം ആവശ്യപ്പെട്ടു
ജനകീയ പിന്തുണയോടെ സ്ഥാപിക്കപ്പെട്ട ഡയാലിസിസ് യൂനിറ്റുകള്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രകളോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്നത്. ഇവയൊന്നും സര്‍ക്കാര്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ല. ജനകീയ സമിതികള്‍ പിരിവെടുത്താണ് ഇവ നടത്തുന്നത്. സൊസൈറ്റിക്കെതിരേയുണ്ടായ അപവാദ പ്രചാരണങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതിനുള്ള പ്രചാരണം നടത്താനും തീരുമാനിച്ചു.
ചെയര്‍മാന്‍ ഡോ. എം. അബ്ദുല്‍ മജീദ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഉമ്മര്‍ അറക്കല്‍, ഡോ. ബക്കര്‍ തയ്യില്‍, സലീം കുരുവമ്പലം, തറയില്‍ അബു, പി.പി അബൂബക്കര്‍, എ.കെ അബ്ദുല്‍ കരീം, വി.പി സാലിഹ് വളാഞ്ചേരി, പി. ഫൈസല്‍, കെ.എം ബഷീര്‍ നിലമ്പൂര്‍, വി.പി ഷാഹുല്‍ ഹമീദ്, അലി പത്തനാപുരം, ടി.കെ ജാബിര്‍, ഒ. ശമീര്‍, മുഹമ്മദലി വാഴയൂര്‍ സംസാരിച്ചു.
എടപ്പാള്‍ ടൗണില്‍
ഗതാഗത നിയമലംഘനം
പതിവാകുന്നു
എടപ്പാള്‍: ജങ്ഷനില്‍ ഗതാഗത നിയമലംഘനം പതിവാകുന്നു. സിഗ്നല്‍ ലംഘിച്ച് വാഹനങ്ങള്‍ മുന്നോട്ടെടുക്കുന്നത് മൂലമുള്ള അപകടങ്ങളും നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ക്കു താഴെപോലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും ടൗണില്‍ പതിവാകുന്നു.
ടൗണിലെ ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായാണ് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതുകൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥയാണ്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെയുള്ളവ സിഗ്നല്‍ വകവയ്ക്കാതെ മുന്നോട്ടെടുക്കുന്നത് പതിവാണ്. ഇതുമൂലം ഗതാഗതതടസവും അപകടവുമുണ്ടാകുന്നു.
കഴിഞ്ഞ ദിവസം തൃശൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് സിഗ്നല്‍ ലംഘിച്ച് മുന്നോട്ടെടുത്തത് മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ചോദ്യം ചെയ്തത് വാക്കേറ്റത്തിനിടയാക്കി. ഗതാഗത നിയമലംഘനം പിടികൂടാന്‍ പൊലിസില്ലാത്തതും ഇത്തരം നിയമലംഘനങ്ങള്‍ പിടികൂടാന്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ക്യാമറകള്‍ നോക്കുകുത്തിയായതും ഇത്തരം നിയമ ലംഘകര്‍ക്ക് പിന്തുണയാകുന്നു.
പലപ്പോഴും ഒരു ഹോം ഗാര്‍ഡ് മാത്രമാണ് ഗതാഗതം നിയന്ത്രിക്കാന്‍ രംഗത്തുള്ളത്.
സിഗ്നല്‍ ആരംഭിച്ചപ്പോള്‍ കൊണ്ടുവന്ന ഫ്രീ ലഫ്റ്റ് സമ്പ്രദായം ഇവിടെ പൂര്‍ണമായും പാളിപ്പോയി. അനധികൃതമായി റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതു മൂലം ഇടതുവശത്തുകൂടി സുഗമമായി കടന്നുപോകാനുള്ള അവസരമാണ് നഷ്ടപെടുന്നത്.
ഇത് പലപ്പോഴും ഗതാഗതക്കുരുക്ക് ഇരട്ടിയാക്കാന്‍ ഇടയാക്കുകയാണ്. ഈ അവസ്ഥക്ക് പരിഹാരം കാണാന്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.
ചരക്കുലോറിയും കാറും കൂട്ടിയിടിച്ചു
നാലുപേര്‍ക്ക് പരുക്ക്
എടപ്പാള്‍: കുറ്റിപ്പുറം-ചൂണ്ടല്‍ സംസ്ഥാനപാതയില്‍ കാളാച്ചാല്‍ പാടത്ത് ചരക്കുലോറിയും കാറും കൂട്ടിയിടിച്ചു നാലു പേര്‍ക്കു പരുക്ക്. വാടാനപ്പള്ളി സ്വദേശികളായ ഹബീബുല്ല (42), ഷഫീന (36), ഹസീന്‍ (ഏഴ്), മുഹമ്മദ് സാലിഹ് (14) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
വാടാനപ്പള്ളിയില്‍നിന്നു വടകരയിലേക്കു പോകുകയായിരുന്ന കാറും മഹാരാഷ്ട്രയില്‍നിന്നു തൃശൂരിലേക്കു ചരക്കുമായി പോകുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. കാറിന്റെ വാതില്‍ തകര്‍ത്താണ് പരുക്കേറ്റവരെ പുറത്തെടുത്തത്. കൂടെയുണ്ടായിരുന്ന മറ്റു രണ്ടു കുട്ടികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരുക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
'തെങ്ങുകളുടെ ഇന്‍ഷുറന്‍സ് തുക 5000 രൂപയായി വര്‍ധിപ്പിക്കണം'
വളാഞ്ചേരി: തെങ്ങുകളുടെ ഇന്‍ഷൂറന്‍സ് തുക 5000 രൂപയായി വര്‍ധിപ്പിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.എ അജയ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് വലിയകുന്ന് അധ്യക്ഷനായി.
ജില്ലാ ജോ. സെക്രട്ടറി പി ജയപ്രകാശ്, വി.പി.എ സലാം, എം മോഹന്‍ദാസ്, ധന്യ വലിയകുന്ന് സംസാരിച്ചു.
ഓണത്തിനോടനുബന്ധിച്ച് അഖിലേന്ത്യാ കിസാന്‍ സഭ കോട്ടക്കല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വളാഞ്ചേരിയില്‍ ഓണച്ചന്ത സംഘടിപ്പിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."