പ്രളയ ദുരിതാശ്വാസ തുക: കലക്ടര്‍ക്ക് മുന്നില്‍ പരാതിക്കൂമ്പാരം
തിരൂര്‍: ജില്ലാ കലക്ടറുടെ തിരൂര്‍ താലൂക്കിലെ മൂന്നാമത് പൊതുജനപരാതി പരിഹാര അദാലത്തില്‍ ലഭിച്ചതില്‍ മിക്കവയും പ്രളയ ദുരിതാശ്വാസ തുക ഇനിയും ലഭിച്ചില്ലെന്ന പരാതികള്‍. ആകെ ലഭിച്ച 607 പരാതികള്‍ 250 ലേറെയും ഇക്കാര്യം സംബന്ധിച്ചവയായിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുമതിയ്ക്ക് വിധേമായി നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ അമിത് മീണ വ്യക്തമാക്കി. ഓണ്‍ലൈനായി ലഭിച്ച പരാതികള്‍ക്ക് പുറമെ നേരിട്ട് 322 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്.
ഇതില്‍ എത്രയും വേഗം പരിഹരിക്കാവുന്ന പരാതികളില്‍ ഏഴു ദിവസത്തിനകം തീര്‍പ്പുകല്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. മറ്റു പരാതികളിലെ തുടര്‍ നടപടികള്‍ പരാതിക്കാരെ അറിയിക്കണമെന്നും കലക്ടര്‍ വ്യക്തമാക്കി. ഭൂനികുതി ഒടുക്കാന്‍ അനുവദിക്കാത്തത് സംബന്ധിച്ചും വഴിതര്‍ക്കം സംബന്ധിച്ചുമുള്ളവയായിരുന്നു മറ്റു പരാതികള്‍. ഇക്കാര്യങ്ങളില്‍ ആവശ്യമായ പരിശോധന നടത്തി നിയമപരമായ നടപടിയ്ക്കാണ് കലക്ടറുടെ നിര്‍ദേശം.
തിരൂര്‍ കോരങ്ങത്തെ സാംസ്‌കാരിക സമുച്ചയത്തില്‍ ഇന്നലെ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 1.15 വരെയായിരുന്നു അദാലത്ത്. എ.ഡി.എം വി. രാമചന്ദ്രന്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അബ്ദുല്‍റഷീദ്, റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ നിര്‍മ്മലകുമാരി ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പ്രസന്നകുമാരി, ലാന്റ് അക്വസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അബ്ദുസലാം, ആര്‍.ഡി.എം എന്‍.എം മെഹറലി, തഹസില്‍ദാര്‍ ടി.വി സുധീഷ്, ഭൂരേഖ തഹസില്‍ദാര്‍ പി രാജേന്ദ്രന്‍ പിള്ള, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ഉണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."