പ്രവാസി മലയാളി ബഹ്റൈന്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
മനാമ: ബഹ്റൈന്‍ പ്രവാസിയായ മലയാളി ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് ജില്ലയിലെ പട്ടാമ്പി കൂറ്റനാട് സ്വദേശി മൊയ്തുണ്ണി(53)യാണ് മരണപ്പെട്ടത്.
ദീര്‍ഘകാലമായി ബഹ്റൈനിലുള്ള മൊയ്തുണ്ണി ജോലിയുടെ ഭാഗമായി എയര്‍പോര്‍ട്ടിലെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. തുടര്‍ന്ന് ആംബുലന്‍സെത്തി കിങ് ഹമദ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
10 വര്‍ഷത്തോളമായി ബഹ്റൈനില്‍ പത്രവിതരണ മേഖലയിലും മൊയ്തുണ്ണി പ്രവര്‍ത്തിച്ചിരുന്നു.
മൃതദേഹം ചൊവ്വാഴ്ച രാത്രിയിലെ ഗല്ഫ് എയര്‍ വിമാനത്തില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപൊകും. ബുധനാഴ്ച പുലര്‍ച്ചെ 4.40ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശമായ കൂറ്റനാടിലേക്ക് കൊണ്ടുപോയി ഖബറടക്കും. നേരത്തെ ബഹ്റൈനിലെ മോച്ചറി പരിസരത്ത് നടന്ന മയ്യത്ത് നമസ്കാരത്തില്‍ നിരവധി പേര് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."