HOME
DETAILS
MAL
രോഗികള്‍ക്ക് കൈതാങ്ങ് പദ്ധതിയുമായി കുരുന്നുകള്‍
backup
August 09 2016 | 19:08 PM
വടക്കാഞ്ചേരി: ആര്യംപാടം മേഖലയിലെ നിത്യരോഗികള്‍ക്ക് കൈതാങ്ങൊരുക്കി ആര്യംപാടം സര്‍വ്വോദയം സ്കൂളിലെ എന്‍.എസ്.എസ് യൂനിറ്റ്. മരുന്ന് വാങ്ങാന്‍ സാമ്പത്തിക പ്രയാസം നേരിടുന്നവരെ കണ്ടെത്തി അവര്‍ക്ക് പണം ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു.
സ്കൂളിലെ വിദ്യാര്‍ഥികള്‍ പ്രതിദിനം ഒരു നാണയം വീതം നിക്ഷേപിക്കും. ഇത്തരത്തില്‍ ഒരു മാസം ലഭിക്കുന്ന തുക കൊണ്ട് നിര്‍ധന രോഗികള്‍ക്ക് മരുന്ന് വാങ്ങി നല്‍കുന്നതിന് വിനിയോഗിക്കും. പദ്ധതിയുടെ ഉദ്ഘാടനം വടക്കാഞ്ചേരി സി.ഐ ടി.എസ് സിനോജ് നിര്‍വഹിച്ചു. മാനേജര്‍ എം.ശശികുമാര്‍ അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ മിനി, പ്രോഗ്രാം ഓഫീസര്‍ സുജീഷ്, കെ.തോമാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."