നഗരത്തിലെ ഗതാഗത കുരുക്ക്; പാര്‍ക്കിങിന് നിയന്ത്രണമേര്‍പ്പെടുത്തി
കാഞ്ഞങ്ങാട്: നഗരത്തില്‍ കെ.എസ്.ടി.പി റോഡ് നിര്‍മാണവും ഓണാഘോഷവുമായി ബന്ധപ്പെട്ടുണ്ടാവുന്ന ഗതാഗതകുരുക്ക് ഒഴിവാക്കാനുള്ള നടപടികള്‍ക്ക് കാഞ്ഞങ്ങാട് നഗരസഭാതല ട്രാഫിക് മോണറ്ററിങ് കമ്മിറ്റിയുടെയും സര്‍വകക്ഷി സംഘത്തിന്റെയും ബന്ധപ്പെട്ട അധികൃതരുടെയും യോഗം രൂപം നല്‍കി.
വാഹനങ്ങളുടെ പാര്‍ക്കിങ് ക്രമീകരിച്ചാല്‍ തന്നെ ഗതാഗത കുരുക്കുകളും കെ.എസ്.ടി.പി നിര്‍മാണ ജോലികളുടെ വേഗതകുറവും പരിഹരിക്കാനാവുമെന്ന നിര്‍ദേശത്തിന്റെയടിസ്ഥാനത്തില്‍ സ്മൃതി മണ്ഡപം മുതല്‍ ട്രാഫിക്ക് സര്‍ക്കിള്‍ വരെയുള്ള ഭാഗങ്ങളില്‍വാഹനപാര്‍ക്കിങ് ഒഴിവാക്കും.
ഇവിടെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ കോട്ടച്ചേരി ടൂറിസ്റ്റ് ടാക്‌സി സ്റ്റാന്‍ഡ് മുതല്‍ പത്മാക്ലിനിക്ക് പരിസരം വരെ പാര്‍ക്കിങിനായി ഉപയോഗപ്പെടുത്തണം.
പാണത്തുര്‍, ചിറ്റാരിക്കാല്‍ കൊന്നക്കാട് ഭാഗങ്ങളില്‍ നിന്ന്‌വരുന്ന ബസുകള്‍ യാത്രകാരെ ഇറക്കി ടി.ബി റോഡില്‍ പാര്‍ക്ക് ചെയ്യണം. ഓണ വിപണി ലക്ഷ്യമിട്ടെത്തുന്ന വഴിയോരകച്ചവടക്കാര്‍ മുന്‍കൂട്ടി പേര് റജിസ്റ്റര്‍ ചെയ്ത് നഗരസഭയുടെ അനുമതി പത്രം വാങ്ങിയിരിക്കണം. റജിസ്‌ട്രേഷന്‍ നടത്താത്തവരുടെ കച്ചവടം കര്‍ശനമായി തടയും. ഓണക്കാലത്ത് നഗരത്തില്‍ തന്നെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അവരുടെ അനുമതിയോടെ പാര്‍ക്കിങ് സംവിധാനം നഗരസഭ ഒരുക്കിനല്‍കും.
നഗരത്തിലെ മോട്ടോര്‍ തൊഴിലാളികള്‍ക്കായി പ്രത്യേകം ടോയിലറ്റ് സംവിധാനങ്ങള്‍ നഗരത്തില്‍ സജ്ജീകരിച്ച് തൊഴിലാളികളുടെ വിഷമതകള്‍ക്ക് പരിഹാരം കാണും. കാഞ്ഞങ്ങാട് നഗരത്തില്‍ വന്‍കിട കെട്ടിടങ്ങളുടെ പാര്‍ക്കിങ് ഏരിയകള്‍ വ്യാപാരകേന്ദ്രങ്ങളാക്കി മാറ്റിയാതാണ് നഗരത്തിലെ പാര്‍ക്കിങ് സംവിധാനങ്ങള്‍ അലങ്കോലപ്പെടാനിടയായതെന്ന യോഗത്തിന്റെ പൊതുവായ വികാരം കണക്കിലെടുത്ത് ഇത് സംബന്ധിച്ച് 10 ദിവസത്തിനകം റിപ്പോര്‍ട്ട് തയാറാക്കാന്‍ നഗരസഭാ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.
റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍ നടപടികളുണ്ടാവുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ചെയര്‍മാന്‍ വി.വി രമേശന്‍ ഉറപ്പ് നല്‍കി.സബ്ബ്കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷയായി. വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികാളായ പി നാരായണന്‍ (സി.പി.ഐ.എം) എം കുഞ്ഞികൃഷ്ണന്‍ (കോണ്‍ഗ്രസ്.ഐ) എം പി ജാഫര്‍ (ഐ.യു.എം.എല്‍) എം.ബല്‍രാജ് (ബി.ജെ.പി) സത്യന്‍ പൂച്ചക്കാട് (ബസ്ഉടമസ്ഥസംഘം.) കാറ്റാടി കുമാരന്‍, സി.എച്ച്കഞ്ഞമ്പു (സി.ഐ.ടി.യു) ജാഫര്‍ മൂവാരിക്കുണ്ട് (എസ്.ടി.യു) സത്യനാഥ് (ബി.എം.എസ്) സി.ഐ സി.കെ സുനില്‍കുമാര്‍, എസ്.ഐ ബിജുലാല്‍, എം.വി ഐ.കെ ഭരതന്‍ കെ.എസ.്ടി.പി അധികൃതര്‍ മറ്റ് വകുപ്പ് തലഅധ്യക്ഷന്മാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."