HOME
DETAILS

ചക്കമഹോത്സവത്തിന് ഇന്ന് തുടക്കം

  
backup
August 08, 2017 | 9:07 PM

%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae%e0%b4%b9%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d

കല്‍പ്പറ്റ: അന്തര്‍ദേശീയ ചക്കമഹോത്സവം അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഇന്ന് തുടങ്ങും. കേരളം ആദ്യമായിട്ടാണ് ഇത്തരത്തില്‍ വിപുലമായ ചക്കമേളക്ക് വേദിയാകുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള പതിനേഴോളം വിദഗ്ധരാണ് മേളയില്‍ വ്യത്യസ്ത പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക.
ചക്കയുടെ ഉപോല്‍പ്പന്നങ്ങളെ പരിചയപ്പെടുത്തുന്നതിനും മൂല്യവര്‍ധിത ഉല്‍പന്നം എന്ന നിലയിലുള്ള സാധ്യതകളും മേളയില്‍ ചര്‍ച്ചചെയ്യും. 14 വരെയാണ് അമ്പലവയലിലെ പ്രത്യേകം തയാറാക്കിയ പവലിയനില്‍ ചക്കമഹോത്സവം നടക്കുന്നത്. ഇതോടനുബന്ധിച്ച് മിനി പൂപ്പൊലിയും നടക്കും. ചക്കയും ഗവേഷണവും എന്ന വിഷയത്തിലാണ് ആദ്യദിവസം ശില്‍പ്പശാല നടക്കുക.
വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയും വിപണനവും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മ്മിതി, വിപണന സാധ്യതകള്‍ എന്നിവയെല്ലാം ചര്‍ച്ചചെയ്യും. ചക്കയുടെ വ്യവസായവത്കരണം എന്ന വിഷയത്തിലാണ് രണ്ടാം ദിവസത്തെ ശില്‍പ്പശാല.
ഉല്‍പന്ന വൈവിധ്യവല്‍കരണം, സംസ്‌കരണത്തിനുള്ള യന്ത്രങ്ങളുടെ നിര്‍മ്മിതിയും ഉപയോഗവും, നൂതന പാക്കേജിങ് എന്നിവയെല്ലാമാണ് ചര്‍ച്ച ചെയ്യുന്നത്. ചക്കയുടെ പോഷക ഗുണവും ഔഷധ ഗുണവും ചര്‍ച്ചചെയ്യുന്ന സെമിനാറാണ് മൂന്നാം ദിവസം നടക്കുക.
നാലാം ദിവസം ചക്കയുടെ സാമൂഹ്യ ഭക്ഷ്യസുരക്ഷയും അഞ്ചാംദിവസം ചക്കയുടെ വിവിധ ഉല്‍പന്ന വിപണനത്തിനും പ്രചാരണത്തിനുമുള്ള ഏജന്‍സികളും അവയുടെ സാധ്യതകളുമാണ് ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്യുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ പാസ്‌പോര്‍ട്ട് കോടതി വിട്ടുനല്‍കും

Kerala
  •  4 days ago
No Image

യുഎഇയിൽ കനത്ത മഴയും കാറ്റും: റാസൽഖൈമയിൽ വ്യാപക നാശനഷ്ടം, വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ നിലയിൽ

uae
  •  4 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള; മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞു

Kerala
  •  4 days ago
No Image

കിവീസിന്റെ ഇരട്ട കൊടുങ്കാറ്റുകൾ ചരിത്രത്തിലേക്ക്; അടിച്ചെടുത്തത് ലോക റെക്കോർഡ്

Cricket
  •  4 days ago
No Image

'പുക സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഇന്ധനമില്ല, പഴയ കാറുകള്‍ക്ക് പ്രവേശനമില്ല' ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍

National
  •  4 days ago
No Image

തന്നെ മനഃപൂര്‍വ്വം മുസ്‌ലിം വിരുദ്ധനാക്കി ചിത്രീകരിക്കുന്നുവെന്ന് വെള്ളാപ്പള്ളി; മലപ്പുറം പാര്‍ട്ടിയായ ലീഗ് എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണെന്നും ആരോപണം

Kerala
  •  4 days ago
No Image

1998ന് ശേഷം ഇതാദ്യം; ആ നിർഭാഗ്യം സഞ്ജുവിനെയും ഇന്ത്യയെയും തേടിയെത്തി

Cricket
  •  4 days ago
No Image

ഹജ്ജ് ഗതാഗത നിയമങ്ങൾ കടുപ്പിച്ച് സഊദി; ലംഘിച്ചാൽ ഒരു ലക്ഷം റിയാൽ വരെ പിഴയും പെർമിറ്റ് റദ്ദാക്കലും

Saudi-arabia
  •  4 days ago
No Image

മസാലബോണ്ടില്‍ ഇ.ഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് അയച്ച നോട്ടിസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

Kerala
  •  4 days ago
No Image

ട്രെയിനിലും ലഗേജിന് പരിധി വരുന്നു; തൂക്കം കൂടിയാല്‍ അധിക നിരക്ക് നല്‍കണം

National
  •  4 days ago