തലയാട് മലനിരകളില്‍ കൈതച്ചക്ക കൃഷിയുടെ പുത്തന്‍ പരീക്ഷണം
ബാലുശ്ശേരി : റബറും കുരുമുളകും വാഴയും തെങ്ങും സമൃദ്ധമായി കൃഷി ചെയ്തു വരുന്ന തലയാട് മല നിരകളില്‍ തെക്കന്‍ ബ്രസീലില്‍ ജന്മമെടുത്ത കൈതച്ചക്ക കൃഷിയുടെ പുത്തന്‍ പരീക്ഷണം ശ്രദ്ധേയമാകുന്നു.
പനങ്ങാട് പഞ്ചായത്തിലെ തലയാട് പടിക്കല്‍ വയല്‍ പ്രദേശത്താണ് വന്‍തോതില്‍ കൈതച്ചക്ക കൃഷി ആരംഭിച്ചിട്ടുള്ളത്. അന്‍പത് ഏക്കര്‍ സ്ഥലത്താണ് ഇത്തവണ കൃഷിയിറക്കിയത്.
കേരളത്തിനകത്തും പുറത്തും വന്‍ തോതില്‍ കൈതച്ചക്ക കൃഷി നടത്തി വരുന്ന മുവാറ്റുവുഴ സ്വദേശിയായ ജോബിന്‍ എന്ന യുവ കര്‍ഷകനാണ് കൃഷിയുടെ സാധ്യത മനസിലാക്കി തലയാട് തെരഞ്ഞെടുത്തത്.
ആദ്യമായാണ് തലയാട് പ്രദേശത്ത് വന്‍ തോതിലുള്ള കൃഷിയിറക്കുന്നത്. സ്വദേശികള്‍ക്കു പുറമെ കൃഷിയില്‍ വിദഗ്ധ പരിശീലനം സിദ്ധിച്ച ഝാര്‍ഖണ്ഡ് തൊഴിലാളികളാണ് കൃഷിയുടെ ഓരോ ഘട്ടത്തിലുമുള്ള പരിചരണം നടത്തുന്നത്. മൂന്ന് വര്‍ഷത്തേക്ക് പാട്ടത്തിനെടുത്താണ് കൃഷി.
മൊറീഷ്യസ്, ക്യൂ, കേരള കാര്‍ഷിക സര്‍വകലാശാലയുടെ അമൃത എന്നീ ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഒരു സെന്റില്‍ 80 മതല്‍ നൂറ് തൈകള്‍ വരെ വച്ചു പിടിപ്പിക്കാം.
നല്ല നീര്‍വാര്‍ച്ചയുള്ള പ്രദേശമായതിനാല്‍ നല്ല വിളവും ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ജോബിന്റെ കണക്ക് കൂട്ടല്‍. മറ്റു കര്‍ഷകരും ജോബിന്റെ പരീക്ഷണത്തെ ശ്രദ്ധയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കയാണ്. കൃഷി വിജയകരമാണെന്നു കണ്ടാല്‍ തലയാട് വന്‍ തോതില്‍ കൈതച്ചക്ക കൃഷിയിറക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശത്തെ കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."