HOME
DETAILS
MAL
ദേശീയപാതയോരത്തെ മദ്യശാലകള്‍ മാറ്റണം: മദ്യ നിരോധന സമിതി
backup
August 09 2016 | 20:08 PM
കണ്ണൂര്‍: കണ്ണൂര്‍ ഗാന്ധി സ്ക്വയറിനടുത്തുള്ള ബീവറേജ് ഔട്ട്ലറ്റുകള് ദേശീയപാതയോരത്തു നിന്നും നഗര കവാടത്തില്‍ നിന്നും മാറ്റാനുള്ള ഉത്തരവാദിത്വം കോര്പറേഷന് എറ്റെടുക്കണമെന്ന് മദ്യനിരോധന സമിതി കാല്‍ടെക്സില്‍ സംഘടിപ്പിച്ച സത്യഗ്രഹം അവശ്യപ്പെട്ടു. മദ്യശാലകള്‍ക്കെതിരേ സമാന്തര സംഘടനകളുമായി യോജിച്ച് പ്രക്ഷോഭത്തിനൊരുങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നല്കി.
കണ്ണൂര്‍ പീസ് ഫോറം ചെയര്മാന് ഫാദര്‍ ഡോ. സക്കറിയ കല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ടി.പി.ആര് നാഥ് അധ്യക്ഷനായി. ദിനു മൊട്ടമ്മല്‍, യു.പി സിദ്ധീഖ്, ഐ.സി മേരി, സൗമി ഇസബല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."