പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷനോടുള്ള അധികൃതരുടെ അവഗണനക്കെതിരേ സിറ്റിസണ്‍സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. റെയില്‍വേ സ്റ്റേഷനിലെ നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുക, റിസര്‍വേഷന്‍ കൗണ്ടര്‍, വിശ്രമമുറി, ശുചി മുറി എന്നിവ സ്ഥാപിക്കുക, വെസ്റ്റ് കോസ്റ്റ്, നേത്രാവതി, കോയമ്പത്തൂര്എറണാകുളം എന്നീ ഇന്റര്‍സിറ്റി എക്സ്പ്രസ് വണ്ടികള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കുക, ചെറുവാഹനങ്ങള്‍ക്ക് സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ വാടക വര്‍ധനവ് ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം നടന്നത്. ഇളയിടത്ത് വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.കെ.കെ.ദാമോദരന്‍ അധ്യക്ഷനായി.കെ.ബാലകൃഷ്ണന്, അഡ്വ: വി.പി.മുഹമ്മദലി, വി.എം.രാഘവന്, ഇ.അശോകന്, പി.രത്ന വല്ലി ,കെ.രാധാകൃഷ്ണന് ,ടി. അനില്‍ ,സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."