വ്യാജ രേഖയുണ്ടാക്കി തട്ടിപ്പ്; അന്വേഷണം ഊര്‍ജിതം
തലശ്ശേരി: നഗരമധ്യത്തിലെ ഷോപ്പിങ് കോംപ്ലക്സ് വ്യാജരേഖ ചമച്ച് കൈമാറിയതായുള്ള പരാതിയില്‍ പൊലിസ് സമഗ്ര അന്വേഷണം തുടങ്ങി. എ.വി.കെ നായര്‍ റോഡിലെ പിലാക്കണ്ടി പ്ലാസയെ സംബന്ധിച്ചാണ് കെട്ടിടത്തിന്റെ പാര്‍ട്ണറായ പിലാക്കൂല്‍ ഷാന്‍ പാലസിലെ പി.പി സിദ്ദിഖ് തലശ്ശേരി എ.എസ്.പിക്ക് പരാതി നല്‍കിയത്. കെട്ടിടത്തിന്റെ മറ്റൊരു പങ്കാളിയായ പിലാക്കണ്ടി വി.എസ് അജ്മലിനെതിരെയാണ് പരാതി. അജ്മല്‍ മറ്റ് പാര്‍ട്ണര്‍മാരുടെ അറിവോ, സമ്മതോ ഇല്ലാതെ കെട്ടിടം വില്പന നടത്തി ലക്ഷങ്ങള്‍ കൈക്കലാക്കുകയും ഇതിനായി കൃത്രിമ രേഖകള്‍ ഉണ്ടാക്കി നഗരസഭക്ക് സമര്‍പ്പിച്ച് വിശ്വാസ വഞ്ചന കാട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്. എ.എസ്.പിക്ക് കിട്ടിയ പരാതി തലശ്ശേരി എസ്.ഐ എം. അനില്‍കുമാറിന് കൈമാറി അന്വേഷണം ആരംഭിച്ചു. വ്യാജ രേഖയുണ്ടാക്കി തട്ടിപ്പ് നടത്തിയ കേസില്‍ സമഗ്ര അന്വേഷണം നടത്തിവരികയാണെന്ന് എസ്.ഐ എം.അനില്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."