പിറവം പള്ളിക്കേസ്: ഹരജി പരിഗണിക്കുന്നതില്‍ നിന്നും രണ്ടാമത്തെ ബെഞ്ചും പിന്മാറി
കൊച്ചി: പിറവം സെന്റ് മേരീസ് പള്ളിക്കേസിലെ സുപ്രിംകോടതി വിധി നടപ്പാക്കണമെന്ന ഹരജികള്‍ പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് പിന്മാറി. ജസ്റ്റിസ് ചിദംബരേശന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പിന്മാറിയത്. നേരത്തെ കേസ് പരിഗണിച്ചിരുന്ന ബെഞ്ചും പിന്മാറിയിരുന്നു.
കേസ് കോടതിയ്ക്ക് മുമ്പാകെ വന്നപ്പോള്‍ ജസ്റ്റിസ് ചിദംബരേശ് പളളിയുമായി ബന്ധപ്പെട്ട മറ്റുകേസുകളില്‍ കോടതിയില്‍ ഹാജരായിട്ടുണ്ടെന്ന് അഭിഭാഷകന് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേസ് പരിഗണിക്കുന്നതില്‍ നിന്നും പിന്മാറുകയാണെന്ന് രണ്ട് ജഡ്ജിമാരും അറിയിക്കുകയായിരുന്നു.
സഭാതര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ യാക്കോബായ സഭയ്ക്കുവേണ്ടി ജസ്റ്റിസ് ദേവന് രാമചന്ദ്രന് മുന്‍പ് ഹാജരായിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി കേസിലെ ഒരു കക്ഷി ബെഞ്ചുമാറ്റം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജസ്റ്റിസ് പി.ആര് രാമചന്ദ്ര മേനോന്, ജസ്റ്റിസ് ദേവന് രാമചന്ദ്രന് എന്നിവരടങ്ങിയ ബെഞ്ച് നേരത്തെ പിന്മാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."