HOME
DETAILS

വനിതാമതില്‍ പൊളിയാതിരിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് സി.പി.എം

  
backup
December 21, 2018 | 7:17 PM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b3%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95

 

തിരുവനന്തപുരം: വനിതാമതില്‍ പൊളിയാതിരിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
വനിതാമതില്‍ വന്‍ വിജയമാക്കാന്‍ എല്ലാ ഘടകങ്ങളെയും രംഗത്തിറക്കാന്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇന്നും നാളെയുമായി നടക്കുന്ന സി.പി.എം സംസ്ഥാന സമിതിയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടേറിയറ്റ് തീരുമാനം അറിയിക്കും. 30 ലക്ഷം വനിതകളെ മതിലിനായി ഒരുക്കണമെന്ന നിര്‍ദേശമാണ് സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നത്. മറ്റു ഘടക കക്ഷികള്‍ക്ക് ഈ നിര്‍ദേശം നല്‍കാന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെ സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തി.
വനിതാമതില്‍ സര്‍ക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും അഭിമാനപ്രശ്‌നമാണെന്നും അത് വന്‍ വിജയമാക്കണമെന്നും ഘടകകക്ഷികളെ ഇന്നലെ തന്നെ വിജയരാഘവന്‍ അറിയിച്ചു. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍, സി.ഐ.ടി.യു, എന്‍.ജി.ഒ യൂനിയന്‍, കെ.എസ്.ടി.എ, വിവിധ ട്രേഡ് യൂനിയന്‍ സംഘടനകള്‍ എന്നിവരോടും കൂടുതല്‍ വനിതകളെ പങ്കെടുപ്പിക്കാന്‍ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു. ഇതുവരെ അവര്‍ നടത്തിയ പ്രചരണ പ്രവര്‍ത്തനങ്ങളെയും സെക്രട്ടേറിയറ്റ് അഭിനന്ദിച്ചു. കൂടാതെ കുടുംബശ്രീ പ്രവര്‍ത്തകരോടും വനിതകളെ രംഗത്തിറക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വാഹനത്തില്‍ ഓരോ പ്രദേശത്തും വനിതകളെ ഇറക്കുന്നതിനായി സി.പി.എം പ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കണമെന്ന് കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനിച്ചു.
സര്‍ക്കാരും ജില്ലാ ഭരണകൂടവും ഉണ്ടെങ്കിലും എല്ലായിടത്തും പ്രത്യേക ശ്രദ്ധ പതിപ്പിക്കാനാണ് സി.പി.എം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ സാന്നിധ്യം കൂടുതലായി ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരൂരിൽ വാടകമുറിയിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ മൃതദേഹം; കൂടെ താമസിച്ചിരുന്ന അതിഥിത്തൊഴിലാളി പിടിയിൽ

crime
  •  22 minutes ago
No Image

യു.എസ് ഉപരോധം മറികടക്കാനായില്ല; ചൈനീസ് കപ്പല്‍ ഹോര്‍മുസിലേക്ക് തന്നെ മടങ്ങി

International
  •  26 minutes ago
No Image

വാഹനങ്ങളില്‍ ഇനി അമിതഭാരം കയറ്റിയാല്‍ പണികിട്ടും; ടോള്‍ നാലിരട്ടി വരെ; പുതിയ നിയമം ഇന്ന് മുതല്‍

Kerala
  •  34 minutes ago
No Image

സിനിമയിലെ 'ഡ്രഗ് ലേഡി' വീണ്ടും പിടിയിൽ; റിൻസി മുംതാസ് കുടുങ്ങിയത് 3.58 ഗ്രാം എം.ഡി.എം.എയുമായി

Kerala
  •  an hour ago
No Image

ചർച്ചയ്ക്ക് മുമ്പ് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം വേണം; ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ

International
  •  an hour ago
No Image

'ആര് തളര്‍ത്തിയാലും ഡോക്ടറായിട്ടേ ഈ കോളജില്‍ നിന്ന് പുറത്തിറങ്ങൂ'  മരിക്കും മുന്‍പ് നിതിന്‍ സുഹൃത്തിനയച്ച ഓഡിയോ സന്ദേശം

Kerala
  •  2 hours ago
No Image

ജോർജിയ മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ്; ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറി ഇറ്റലി

International
  •  2 hours ago
No Image

സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം; ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് കടന്നു; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

Kerala
  •  2 hours ago
No Image

വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കി; 'രണ്ടാംതരം പൗരനായി' ജീവിക്കാനില്ല, ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിക്കും സുപ്രികോടതിക്കും കത്തയച്ച് ഹൗറ സ്വദേശി ┃ IN-DEPTH

National
  •  3 hours ago
No Image

മൂഴിക്കൽ കൊലപാതകം: പ്രതി ആത്മഹത്യ ചെയ്തതെന്ന് സ്ഥിരീകരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  3 hours ago