HOME
DETAILS
MAL
യൂത്ത് കോണ്‍ഗ്രസ് യുവജനസംഗമം
backup
August 10 2017 | 09:08 AM
കൊല്ലം: ഒരു വിഭാഗത്തിന്റെ മാത്രം ദേശീയതയല്ല ഭാരതത്തിന്റെ പൈതൃകമെ മത ന്യൂനപക്ഷങ്ങളെ പാകിസ്ഥാനിലേക്ക് ആട്ടിപ്പായിക്കാനാണ് മോദിയും സംഘപരിവാറുംകൂടി ശ്രമിക്കുന്നത്. ഒരുവിഭാഗത്തിന്റെ മാത്രം താല്പര്യങ്ങള് മാത്രം സംരക്ഷിക്കുന്ന മോദിയുടെ പ്രവര്‍ത്തനങ്ങള്‍ ഭാരതത്തെ വീണ്ടും ഇരുണ്ട യുഗത്തിലേക്ക് നയിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര് മഹേഷ് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫാസിസത്തോടും അക്രമ രാഷ്ട്രീയത്തോടും കടക്കൂ പുറത്ത് എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഷ്ണു സുനില്‍ പന്തളം അധ്യക്ഷനായി. സൂരജ് രവി, തൃദീപ് കുമാര്‍, എസ്.ജെ പ്രേംരാജ്, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."