HOME
DETAILS
MAL
കരിപ്പൂരില്‍ വിമാനം വൈകി: യാത്രക്കാര്‍ വലഞ്ഞു
backup
December 21 2018 | 20:12 PM
കൊണ്ടോട്ടി: സാങ്കേതിക തകരാര്‍ മൂലം അബൂദബിയില്‍ നിന്ന് കരിപ്പൂരിലേക്കുളള വിമാനം വൈകിയത് യാത്രക്കാരെ വലച്ചു. ഇന്നലെ രാവിലെ അബൂദബിയില്‍ നിന്ന് കരിപ്പൂരിലെത്തേണ്ട വിമാനമാണ് മണിക്കൂറുകള്‍ വൈകിയത്. ഈ വിമാനം രാവിലെ 10.40ന് റാസല്‍ഖൈമയിലേക്ക് പോകേണ്ടതായിരുന്നു. വിമാനം വൈകുന്നതറിയാതെ കരിപ്പൂരിലെത്തിയ യാത്രക്കാര്‍ ഇതുമൂലം ദുരിതത്തിലായി.റാസല്‍ ഖൈമയിലേക്ക് രാത്രി 8.40ന് യാത്രക്കാരുമായി പുറപ്പെടുമെന്ന് വിമാന കമ്പനി അറിയിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."