ഫ്ളാറ്റില്‍ അഗ്നിബാധ: മദ്യ വില്പ്പനകേസ് പ്രതിയായ കൊല്ലം സ്വദേശി സഊദിയില്‍ പിടിയില്‍
ദമാം: ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പൊലിസ് നടത്തിയ പരിശോധനയില്‍ മദ്യ വില്‍പ്പന കേസിലെ പ്രതിയായ മലയാളി പിടിയിലായി. ഒരു മാസം മുന്‍പ് പൊലിസ് പരിശോധനയില്‍ കണ്ണ് വെട്ടിച്ച് രക്ഷപെട്ടു ഒളിവില്‍ കഴിയുകയായിരുന്ന കൊല്ലം സ്വദേശിയായ അനൂപാണ് കഴിഞ്ഞ ദിവസം ജുബൈലില്‍ പിടിയിലായത്. കഴിഞ്ഞ ദിവസം ഇയാള്‍ താമസിച്ച ഫ്ളാറ്റില്‍ തീപിടുത്തമുണ്ടായപ്പോള്‍ എത്തിയ പൊലിസ് നടത്തിയ പരിശോധനയില്‍ ഇദ്ദേഹം പിടിയിലാവുകയായിരുന്നു.
ഒരുമാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. ജുബൈലില്‍ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റിനടുത്തു വെച്ച് വാഹന പരിശോധനക്കായി പൊലിസ് കൈകാണിച്ചപ്പോള്‍ വാഹനം വേഗത്തില്‍ ഓടിച്ചുപോയി പിടിക്കപ്പെടുമെന്നു കണ്ടപ്പോള്‍ വാഹനം ഉപേക്ഷിച്ചു അനൂപ് രക്ഷപ്പെടുകയായിരുന്നു. കാര്‍ രേഖകള്‍ പരിശോധിച്ച പൊലിസ് സ്പോണ്‍സറെ കണ്ടെത്തി അന്വേഷിച്ചെങ്കിലും അദ്ദേഹത്തിനെ കീഴില്‍ ഡ്രൈവറായിരുന്ന അനൂപ് ഒളിവില്‍ പോയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഫ്ളാറ്റില്‍ തീപിടുത്തമുണ്ടായത്.
തീപിടുത്തം അന്വേഷിച്ച പൊലിസ് സംഘം ഇവിടെ താമസിച്ചവരെ നടത്തിയ ചോദ്യം ചെയ്യലില്‍ അനൂപിനെ പിടികൂടുകയായിരുന്നു. ഇദ്ദേഹത്തിന്റെ വിരലടയാളം പരിശോധിച്ചപ്പോഴാണ് പഴയ കുറ്റം പൊന്തി വന്നത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ കൃത്യം നടത്തിയതായും താന്‍ ഒളിവിലായിരുന്നുവെന്നും അനൂപ് പൊലിസിന് മൊഴി നല്‍കിയതായി പരിഭാഷകന് പറഞ്ഞു. സമീപ പ്രദേശമായ ഖത്തീഫില്‍ നിന്നും മദ്യമെത്തിച്ചു വിതരണം നടത്തുന്ന സംഘത്തിനെ കരിയറായാണ് അനൂപ് പ്രവര്‍ത്തിച്ചതെന്നും പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."