HOME
DETAILS
MAL
ഹാദിയ കേസ്: വിവരങ്ങള്‍ എന്‍.ഐ.എയ്ക്ക് കൈമാറണമെന്ന് സുപ്രിംകോടതി
backup
August 10 2017 | 10:08 AM
ന്യൂഡല്‍ഹി: ഹാദിയ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിക്കു കൈമാറണമെന്ന് സുപ്രിംകോടതി കേരള പൊലിസിന് നിര്‍ദേശം നല്കി.
കേസിലെ അന്വേഷണം ദേശീയ ഏജന്‍സിക്കു കൈമാറണമെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചതിനു പിന്നാലെയാണ് കോടതി ഉത്തരവ്.
കേന്ദ്ര ഏജന്‍സി കേസ് അന്വേഷിക്കണമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി.
ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് ഷഫീന് ജഹാനാണ് സുപ്രിംകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."