HOME
DETAILS
MAL
റെയില്‍വേ പൊലിസ് സ്റ്റേഷനുകളില്‍ വിജിലന്‍സ് റെയ്ഡ്
backup
August 10 2017 | 18:08 PM
കോഴിക്കോട്: സംസ്ഥാനത്തെ റെയില്‍വേ പൊലിസ് സ്റ്റേഷനുകളില്‍ വിജിലന്‍സ് റെയ്ഡ്. പുകവലി, മദ്യപാനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്നവരില്‍നിന്ന് പിഴ ഈടാക്കുമ്പോള്‍ രസീത് നല്‍കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന.
ഇത്തരം ഘട്ടങ്ങളില്‍ പിഴ ഈടാക്കിയതിന് ടി.ആര്‍ -5 റസിപ്റ്റ് നല്‍കണം. എന്നാല്‍, ഇത് നല്‍കാതെ റെയില്‍വേ പൊലിസ് ഉദ്യോഗസ്ഥര്‍ പണം പിടുങ്ങുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. കേരളത്തിലെ എല്ലാ റെയില്‍വേ പൊലിസ് കേന്ദ്രങ്ങളിലും ഇന്നലെ ഒരേ സമയത്താണ് പരിശോധന നടത്തിയത്. പിഴയൊടുക്കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. റെയ്ഡില്‍ വലിയ തോതില്‍ ക്രമക്കേടുകളൊന്നും കണ്ടെത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."