HOME
DETAILS

ശിഷ്യരുടെ കലോത്സവ വിജയത്തിളക്കത്തില്‍ പരിശീലകര്‍ ഒത്തുചേര്‍ന്നു

  
backup
December 22, 2018 | 3:45 AM

%e0%b4%b6%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a4%e0%b5%8d

വടകര: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിജയത്തിളക്കവുമായി കലാപരിശീലകര്‍ ഒത്തുചേര്‍ന്നു. സ്‌കൂള്‍, കോളജ് കലോത്സവ വേദികളിലെ സ്ഥിരം സാന്നിധ്യങ്ങളും വടകര സ്വദേശികളുമായ സജ്ജാദ് വടകര, മുഹമ്മദ് റബിന്‍, ജഗത് രാമചന്ദ്രന്‍, ഷഹീര്‍ വടകര എന്നിവരാണ് കലോത്സവത്തിനു ശേഷം വടകരയില്‍ ഒത്തു ചേര്‍ന്നത്.
പതിറ്റാണ്ടുകളായി കലോത്സവ വേദികളിലെ പരിശീലകരാണ് ഇവര്‍. 15 വര്‍ഷക്കാലമായി മാപ്പിള കലകള്‍ പരിശീലിപ്പിച്ചു വരികയാണ് സജ്ജാദ് വടകര. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബനമുട്ട് മത്സരത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ടീമുകളെ പങ്കെടുപ്പിച്ച് 60 വിദ്യാര്‍ഥികള്‍ക്ക് എ ഗ്രേഡ് വാങ്ങിക്കൊടുത്തിട്ടുണ്ട്. കലോത്സവത്തില്‍ അറബനമുട്ട് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ മലപ്പുറം കൊട്ടുക്കര എച്ച്.എസ് സ്‌കൂള്‍ ടീമിനെ പരിശീലിപ്പിച്ചതും സജ്ജാദാണ്.
കലോത്സവത്തില്‍ കോല്‍ക്കളി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ വടകര എം.യു.എം.വി.എച്ച്.എസ് സ്‌കൂള്‍ ടീമിനെയും എ ഗ്രേഡ് നേടിയ കണ്ണൂര്‍ ജില്ലാ ടീമിനെയും പരിശീലിപ്പിച്ചത് 10 വര്‍ഷക്കാലമായി മാപ്പിള കലകള്‍ പരിശീലിപ്പിക്കുന്ന മുഹമ്മദ് റബിനാണ്. 10 വര്‍ഷത്തോളമായി ജഗത് രാമചന്ദ്രന്‍ പരിചമുട്ട്, വഞ്ചിപ്പാട്ട് ഇനങ്ങളില്‍ പരിശീലനം നല്‍കി വരുന്നു.
ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട്, കാസര്‍കോട് ജില്ലാ ടീമുകള്‍ക്ക് പരിചമുട്ട് മത്സരത്തില്‍ എ ഗ്രേഡ് നേടിക്കൊടുത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷം തുടര്‍ച്ചയായി കോഴിക്കോട് ജില്ലാ ടീമിനെ പരിചമുട്ടില്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുപ്പിച്ച് സമ്മാനങ്ങള്‍ നേടിക്കൊടുത്തിട്ടുമുണ്ട്. കേരള ഫോക്‌ലോര്‍ അക്കാദമി അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കി അനുമോദിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട്, കണ്ണൂര്‍, വയനാട്, പാലക്കാട്, കാസര്‍കോട്, തൃശൂര്‍ ജില്ലാ ടീമുകള്‍ക്ക് വട്ടപ്പാട്ട് പരിശീലനം നല്‍കിയത് ഷഹീര്‍ വടകരയാണ്. കണ്ണൂര്‍, കാസര്‍കോട് ടീമുകള്‍ക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിക്കൊടുക്കാനും ഇദ്ദേഹത്തിനായിട്ടുണ്ട്. 17 വര്‍ഷത്തോളമായി മാപ്പിള കലകളുടെ പരിശീലകനായി പ്രവര്‍ത്തിച്ചു വരുന്നു. കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ മാപ്പിള കലകളുടെ പരിശീലകനായ ഇദ്ദേഹം വടകര താഴപ്പള്ളി ഭാഗം ജെ.ബി സ്‌കൂള്‍ അറബി അധ്യാപകനാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ തുടരും; ശക്തമായ കാറ്റ് മോശം കാലാവസ്ഥ, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം 

Weather
  •  14 days ago
No Image

തീർപ്പാകാതെ പി.എം ശ്രീ തർക്കം: നാളെ നടക്കുന്ന സി.പി.ഐ നിർവാഹകസമിതി നിർണായകം; സി.പി.എം നിലപാടിനെതിരെ പാർട്ടിക്കുള്ളിൽ അമർഷം

Kerala
  •  14 days ago
No Image

ഹിജാബ് വിഷയത്തിൽ സഭയുടെ ഇടപെടലിൽ വേഗക്കുറവ്: ആത്മപരിശോധന വേണം; സിറോ മലബാർ സഭ മുഖമാസിക

Kerala
  •  14 days ago
No Image

യുഎസില്‍ വീട് വൃത്തിയാക്കത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇന്ത്യന്‍ വംശജയായ ഭര്‍ത്താവിനെ ഭാര്യ കത്തി കൊണ്ട് കുത്തി;  അറസ്റ്റ് ചെയ്ത് പൊലിസ്

Kerala
  •  14 days ago
No Image

കൂമ്പൻപാറയിൽ തീവ്രമായ മണ്ണിടിച്ചിൽ: 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത് രക്ഷയായി; പ്രദേശത്തെ മണ്ണെടുപ്പിനെതിരെ നാട്ടുകാർ

Kerala
  •  14 days ago
No Image

സ്ഥാനാർഥി നിർണയം: വാർഡ് തലത്തിൽ തീരുമാനമെടുക്കാൻ കെ.പി.സി.സി നിർദേശം; വിജയസാധ്യത മുഖ്യ മാനദണ്ഡം

Kerala
  •  14 days ago
No Image

യാത്രാമധ്യേ ഖത്തറിലിറങ്ങി ട്രംപിന്റെ സര്‍പ്രൈസ് വിസിറ്റ്; അമീറുമായി കൂടിക്കാഴ്ച നടത്തി; പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവന്നതിന് അമീറിനെ പ്രശംസകൊണ്ട് മൂടി | Trump in Qatar

International
  •  14 days ago
No Image

നെല്ലി കൂട്ടക്കൊല: 42 വർഷങ്ങൾക്ക് ശേഷം കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടുന്നു; നടപടി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

National
  •  14 days ago
No Image

വിഭജനത്തോടെ മുസ്‌ലിംകളെല്ലാം പോയതോടെ ക്രിസ്ത്യൻ സ്‌കൂളായി മാറി, ഒടുവിൽ അമൃത്സറിലെ മസ്ജിദ് സിഖുകാരും ഹിന്ദുക്കളും മുസ്‌ലിംകൾക്ക് കൈമാറി; ഏഴുപതിറ്റാണ്ടിന് ശേഷം ബാങ്ക് വിളി ഉയർന്നു

National
  •  14 days ago
No Image

തീവ്രശ്രമങ്ങൾ വിഫലം: അടിമാലിയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ സംഭവം; ദമ്പതിമാരിൽ ഭർത്താവ് മരിച്ചു, ഭാര്യ ആശുപത്രിയിൽ

Kerala
  •  14 days ago

No Image

എൽ.ഐ.സി ഫണ്ടെടുത്ത് അദാനിക്കായി 'രക്ഷാപദ്ധതി', മോദി സർക്കാരിനെതിരേ ഗുരുതര ആരോപണവുമായി വാഷിങ്ടൺ പോസ്റ്റ്; വിഷയം ഏറ്റെടുത്ത് കോൺഗ്രസ്

National
  •  14 days ago
No Image

പിച്ചിൽ അതിക്രമിച്ച് കടന്നതിന് ജയിലിലായ മലയാളി ആരാധകൻ, വൈറൽ സെൽഫിക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് പറയാൻ ജോവോ ഫെലിക്സിനോട് ആവശ്യപ്പെട്ടതെന്തെന്ന് വെളിപ്പെടുത്തി

Cricket
  •  14 days ago
No Image

ഫ്ലൈ ഓവറിൽ റീൽസ് ചിത്രീകരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ടു; ഒരാൾ അറസ്റ്റിൽ

National
  •  14 days ago
No Image

ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷ്ടിക്കും, പിന്നാലെ പൊളിച്ച് വിൽക്കും; പ്രതികൾ അറസ്റ്റിൽ

crime
  •  14 days ago